staff recruitment യുകെയില്‍ തൊഴില്‍ തേടുന്നവരാണോ നിങ്ങൾ ; എങ്കിൽ ഈ മികച്ച അവസരം നിങ്ങൾക്കുള്ളതാണ്.. റിക്രൂട്ട്മെന്‍റുകള്‍ നാളെ തുടങ്ങും..

യു.കെയിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് വീണ്ടും അവസരങ്ങളൊരുക്കുന്നു. നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമായുളള അഭിമുഖങ്ങള്‍ക്ക് നാളെ (ഒക്ടോബര്‍ 10) കൊച്ചിയില്‍ തുടക്കമാകും. ഒക്ടോബര്‍ 17, 18 ന് കര്‍ണ്ണാടകയിലെ മംഗളൂരുവിലും (ഹോട്ടല്‍ താജ് വിവാന്ത) റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 10, 11, 13, 14, 20, 21 തീയ്യതികളിലായി ഹോട്ടല്‍ ലേ-മെറിഡിയനിലാണ് കൊച്ചിയിലെ റിക്രൂട്ട്മെന്റ് നടക്കുന്നത്.

നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷന് ശേഷം സൈക്കിയാട്രിക് വാർഡിൽ കുറഞ്ഞത് 6 മാസം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾ (OET/IELTS പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍) തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ OET ട്രൈനിങ്ങും പരീക്ഷാഫീസും NHS ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നിലവില്‍ IELTS/ OET യോഗ്യത ഇല്ലാത്തവര്‍ക്കും പ്രസ്തുത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും ഉപാധികളോടെ പങ്കെടുക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. ജനറൽ മെഡിക്കൽ & സർജിക്കൽ/ എമർജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്. അല്ലെങ്കില്‍ +91-8138087773 എന്ന വാട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy