dubai gov ae : ദുബായില്‍ വരുന്നു ‘അഫോര്‍ഡബിള്‍ ഹൗസിങ് നയം’; പ്രവാസികള്‍ക്ക് വരുമാനത്തിന് അനുസരിച്ച് താമസസൗകര്യം

ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച അഫോര്‍ഡബിള്‍ ഹൗസിങ് നയം ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ ഉണര്‍വ് നല്‍കും. ജോലി സ്ഥലത്തിനടുത്ത് താങ്ങാനാകുന്ന ചെലവില്‍ താമസമെന്നത് സൗകര്യത്തിന് ഉപരി ആവശ്യം കൂടിയാണ്. ദുബായിലെ വാടക പരിഗണിക്കുമ്പോള്‍ പലര്‍ക്കുമത് അപ്രായോഗികമാണ്. കുടുംബമായി താമസിക്കുന്നവരില്‍ ഭൂരിഭാഗവും ദുബായില്‍ ജോലിയും ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളില്‍ താമസവുമെന്ന രീതിയിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ദുബായിലെ അപേക്ഷിച്ച് ഈ രണ്ട് എമിറേറ്റുകളിലും വാടക കുറവാണെന്നുളളതാണ് മിക്കവരെയും ഈ രീതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത് dubai gov ae . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ബാച്ച്‌ലറായി താമസിക്കുന്നവരാകട്ടെ യാത്ര സൗകര്യം കണക്കിലെടുത്താണ് ദുബായിലെ ബാച്ച്‌ലര്‍ റൂമുകള്‍ തിരഞ്ഞെടുക്കുന്നത്. യാത്ര സമയവും ഊര്‍ജ്ജവും നഷ്ടമാണെങ്കിലും സാമ്പത്തിക ലാഭമെന്നുളളത് മാത്രം മുന്‍നിര്‍ത്തിയാണ് പലരും ദുബായില്‍ ജോലിയും മറ്റ് എമിറേറ്റുകളില്‍ താമസവുമെന്നത് തിരഞ്ഞെടുക്കുന്നത്. ഇതിന് ഒരു പരിധി വരെയെങ്കിലും മാറ്റം വരുത്താന്‍ ഷെയ്ഖ് ഹംദാന്‍ പ്രഖ്യാപിച്ച അഫോര്‍ഡബിള്‍ ഹൗസിങ് നയത്തിന് കഴിഞ്ഞാല്‍ ദുബായിയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാകുമത്.
ദുബായില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവു വരുന്നത് താമസ സൗകര്യങ്ങള്‍ക്കാണെന്ന് കഴിഞ്ഞ 54 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സാമ്പത്തിക കാര്യവിദഗ്ധന്‍ ഡോ കെ വി ഷംസുദ്ദീന്‍ പറയുന്നു. അതുകൊണ്ടുതന്നെ ദുബായില്‍ ജോലി സ്ഥലത്തിന് അടുത്ത് താങ്ങാനാകുന്ന ചെലവില്‍ താമസ സൗകര്യം ലഭിച്ചാല്‍ അത് നിരവധി പേര്‍ക്ക് അത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു. കോവിഡ് കാലത്ത് വാടകയില്‍ കുറവ് വന്നപ്പോള്‍ മറ്റ് എമിറേറ്റുകളില്‍ താമസിച്ചിരുന്നവര്‍ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍ നിലവില്‍ വീണ്ടും വാടക വര്‍ദ്ധനവുണ്ടായപ്പോള്‍ വീണ്ടും മറ്റ് എമിറേറ്റുകളിലേക്ക് താമസം മാറ്റുന്നുവെന്നതാണ് നാം കാണുന്നതെന്നും ഡോ. ഷംസുദ്ദീന്‍ വിലയിരുത്തുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy