jobയുഎഇയിൽ ഉദ്യോ​ഗാർത്ഥികൾക്ക് ശമ്പളത്തേക്കാളേറെ പ്രിയം ഈ കാര്യങ്ങളോടോ? പലരും ജോലി നിഷേധിക്കുന്നത് ഈ കാരണങ്ങളാൽ

യുഎഇയിൽ ഉദ്യോ​ഗാർത്ഥികളിൽ പലരും കമ്പനി നൽകുന്ന ശമ്പളത്തേക്കാളേറെ ശ്രദ്ധ ചെലുത്തുന്നത് കമ്പനി നൽകുന്ന ആനുകൂല്യങ്ങളിലാണ്. ​jobഗൾഫ് മേഖലയിൽ നടത്തിയ പഠനപ്രകാരം 60ശതമാനം പേരും ഉദാരമായ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചാണ് ജോലി ചെയ്യുന്നത്. പ്രധാനമായും എയർ ടിക്കറ്റ് അല്ലെങ്കിൽ യാത്രാനുകൂല്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ഫ്ലെക്സിബിൾ വർക്കിം​ഗ് എന്നിവയാണ് പ്രൊഫഷണലുകൾ ശ്രദ്ധിക്കുന്നത്.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

ജീവനക്കാരെ ആകർഷിക്കാനും നിലനിർത്താനും സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കമ്പനി നൽകുന്ന ആനുകൂല്യങ്ങളുടെ പാക്കേജെന്ന് 75 ശതമാനം തൊഴിലുടമകളും അഭിപ്രായപ്പെടുന്നു. എയർ ടിക്കറ്റ്/ട്രാവൽ അലവൻസുകൾ (59 ശതമാനം), ലൈഫ് ഇൻഷുറൻസ് (42 ശതമാനം), ഫ്ലെക്സിബിൾ വർക്കിംഗ് (35 ശതമാനം) എന്നിവയാണ് തൊഴിലുടമകൾ വാഗ്ദാനം ചെയ്യുന്ന മികച്ച മൂന്ന് ആനുകൂല്യങ്ങൾ.കൂടാതെ ജിസിസിയിൽ ഹൈബ്രിഡ്/റിമോട്ട് വർക്കിംഗ് ഓപ്ഷനുകളും (27 ശതമാനം) അധിക അവധി ദിനങ്ങളും (23 ശതമാനം) വാഗ്ദാനം ചെയ്യുന്നുണ്ട്.

കൊവിഡിന് ശേഷം ​ഗൾഫിലെ തൊഴിൽ മേഖലയിൽ ജോലിരീതികളിൽ മാറ്റങ്ങൾ വരുന്നുണ്ട്. പ്രൊഫഷണലുകൾക്ക് തങ്ങളുടെ ജോലി സമയവും സ്ഥലവും തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. 34 ശതമാനം പേരും ഫ്ലെക്സിബിൾ വർക്കിം​ഗിനാണ് താൽപര്യപ്പെടുന്നത് അതേസമയം 31 ശതമാനം പേരും ഹൈബ്രിഡ്, റിമോട്ട് ജോലി സാധ്യതകളാണ് താൽപ്പര്യപ്പെടുന്നതെന്ന് ഹെയ്‌സ് മിഡിൽ ഈസ്റ്റിലെ മാനേജിംഗ് ഡയറക്ടർ ഒലിവർ കോവാൽസ്‌കി അഭിപ്രായപ്പെടുന്നു.

2024ൽ 67 ശതമാനം തൊഴിലുടമകളും തങ്ങളുടെ സ്ഥാപനങ്ങൾ കഴിഞ്ഞ കാലത്തേക്കാൾ വളർച്ച പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്. സൗദി അറേബ്യയിലെയും യുഎഇയിലെയും 69ശതമാനം കമ്പനികളും തങ്ങളുടെ തൊഴിൽശക്തി വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. 41 ശതമാനം തൊഴിലുടമകൾ പറയുന്നതനുസരിച്ച്, മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഉദ്യോഗാർത്ഥികളാണ് ജോലിക്ക് അപേക്ഷിക്കുന്നത്.
എന്നാൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ അഭാവവുമുണ്ട്. തൊഴിലവസരങ്ങൾക്കായുള്ള ഉയർന്ന ഡിമാൻഡും ഉദ്യോ​ഗാർത്ഥികളുടെ ഉയർന്ന നിരക്കുമുണ്ടെങ്കിലും യോഗ്യതയുള്ള പ്രൊഫഷണലുകളെ കണ്ടെത്തുന്നതിൽ വെല്ലുവിളികളുണ്ടെന്ന് കോവാൽസ്‌കി പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy