uae: യുഎഇയിൽ ജോലി അന്വേഷിക്കുന്ന സ്ത്രീകൾ അറിയാൻ

കരിയർ ബ്രേക്കിന് ശേഷം വീണ്ടും ജോലിയിലേക്ക് പ്രവേശിക്കാൻ ആ​ഗ്രഹിക്കുന്ന സ്ത്രീകൾ നിരവധിയാണ്. എന്നാൽ അവർക്ക് തടസമായി നിൽക്കുന്ന ചില ഘടകങ്ങളുണ്ട്. uae അമ്മയായതിന് ശേഷമോ വലിയൊരു ബ്രേക്കിന് ശേഷമോ ജോലിക്ക് ശ്രമിക്കുന്നവർ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി കുറഞ്ഞ സാലറിയും സ്ഥാനക്കയറ്റം ലഭിക്കാത്തതുമാണ്. ഇത്തരം ബ്രേക്കിന് ശേഷം വരുന്നവരോട് പല കമ്പനികളും കുറഞ്ഞ സാലറിയിൽ ജോലി ചെയ്ത് കഴിവ് തെളിയിക്കാനാണ് ആവശ്യപ്പെടുന്നത്.

റിക്രൂട്ടിം​ഗ് കമ്പനിയായ മാർക് എലിസിലെ ജനറൽ മാനേജർ ഇസ്മയിൽ, സ്ത്രീകൾ കരിയർ ബ്രേക്കിന് ശേഷം തിരികെ വരുന്നതിനെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, അമ്മയായതിന് ശേഷം വലിയൊരു ബ്രേക്കിന് ശേഷം ജോലി മേഖലയിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന നിരവധി സ്ത്രീകളുടെ സിവികൾ ഞങ്ങൾ കാണാറുണ്ട്. പലപ്പോഴും ജോലി മേഖലയിലെ നീണ്ട കാലയളവിലുള്ള ​ഇടവേള, അവരുടെ നൈപുണ്യ വിടവ്, ഇതെല്ലാം ഉദ്യോ​ഗാർത്ഥിയുടെ തെരഞ്ഞെടുപ്പിനെ ബാധിക്കാറുണ്ട്. പലപ്പോഴും കുറഞ്ഞ ശമ്പളത്തിലുള്ള ജോലിയോ അവരുടെ കഴിവുകളുമായി പൊരുത്തപ്പെടാത്ത ജോലികളോ ആണ് വാ​ഗ്ദാനം ചെയ്യപ്പെടുക. ‌ഇത്തരം സാഹചര്യങ്ങളിൽ മാർക്ക് എല്ലിസിനെപ്പോലുള്ള കമ്പനികൾ സ്ത്രീകളുടെ സിവികൾ പരിഷ്കരിക്കുന്നതിന് വ്യക്തിഗതമായ കരിയർ കോച്ചിംഗ് നൽകുന്നുണ്ട്. അതിലൂടെ അവരുടെ കഴിവുകൾ ഫലപ്രദമായി പ്രദർശിപ്പിക്കാനും തൊഴിൽ വിടവുകൾ പരിഹരിക്കാനും സാധിക്കുന്നു.

തൊഴിൽ പ്ലാറ്റ്ഫോമായ ബിയോണ്ട് കരിയർ, പ്രാദേശിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന അമ്മമാർ നേരിടുന്ന വെല്ലുവിളികൾ പഠിക്കുന്നതിനായി ജിസിസി-വൈഡ് റിട്ടേൺ ടു വർക്ക് സർവേ ആരംഭിച്ചു. ഈ വർഷം അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പഠനം ആരംഭിച്ചിരിക്കുന്നത്. ജോലിസ്ഥലത്ത് വനിതാ ജീവനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും തൊഴിലുടമകൾക്ക് സ്വീകരിക്കാവുന്ന മാർ​ഗങ്ങൾ നിർണ്ണയിക്കാൻ പഠനം സഹായകരമാകും. ദുബായിലെ ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് റിട്ടേൺ ടു വർക്ക് സർവേ തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy