recuitment company : യുറോപ്പിലേക്ക് പറക്കാം; വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് വരുന്നു

യുകെയില്‍ വിവിധ തസ്തികകളിലെ റിക്രൂട്ട്‌മെന്റ് വരുന്നു. നോര്‍ക്ക റൂട്ട്‌സ് വെയില്‍സ് റിക്രൂട്ട്‌മെന്റ് ധാരണാപത്രം ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിടും. വെയില്‍സ് ആരോഗ്യമന്ത്രി പങ്കെടുക്കും. യുകെയിലെ വെയില്‍സിലേയ്ക്ക് കേരളത്തില്‍ നിന്നുളള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനുളള recuitment company ധാരണാപത്രമാണ് മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് ഒപ്പിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും, വെയില്‍സ് ആരോഗ്യ-സാമൂഹിക സേവന മന്ത്രി എലുനെഡ് മോര്‍ഗന്‍, (Mrs. Eluned Morgan), സംസ്ഥാന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്. നോര്‍ക്ക റൂട്ട്‌സ് നു വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) അജിത്ത് കോളശ്ശേരിയും വെല്‍ഷ് സര്‍ക്കാരിന് വേണ്ടി നഴ്സിംഗ് ഓഫീസര്‍ ഗില്ലിയന്‍ നൈറ്റുമാണ് കരാറില്‍ ഒപ്പിടുക. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വൈകുന്നേരം 3:30 നാണ് ചടങ്ങ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ചടങ്ങില്‍ വെല്‍ഷ് ഗവണ്‍മെന്റ് പ്രതിനിധികളായ ഇന്ത്യന്‍ ഓഫീസ് മേധാവി മിച്ച് തിയേക്കര്‍ (Mr. Mitch Theaker), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിയോണ്‍ തോമസ് (Miss Ffion Thomas), ഇന്ത്യ ഓഫീസ് എക്‌സ്റ്റേണല്‍ റിലേഷന്‍സ് മാനേജര്‍ ജോണ്‍ ബ്രൂംഫീല്‍ഡ് (Mr. John Broomfield), ആരോഗ്യ സാമൂഹിക സേവന മന്ത്രിയുടെ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി കാര്‍വിന്‍ വൈഷെര്‍ലി (Mr. Carwyn Wycherley) എന്നിവര്‍ സംബന്ധിക്കും. നോര്‍ക്ക റൂട്ട്‌സില്‍ നിന്നും റിക്രൂട്ട്‌മെന്റ് മാനേജര്‍ മനോജ്.ടി, അസി. മാനേജര്‍മാരായ രതീഷ്, പ്രവീണ്‍, ഹോം ഓതന്റിക്കേഷന്‍ ഓഫീസര്‍ സുഷമ ഭായിതുടങ്ങിയവര്‍ പങ്കെടുക്കും.
മാര്‍ച്ച് 02-ന് പ്രതിനിധിസംഘം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജും, നഴ്‌സിങ് കോളേജും സന്ദര്‍ശിക്കും. നഴ്‌സിങ് വിദ്യാര്‍ത്ഥികളുമായും പ്രതിനിധിസംഘം സംവദിക്കും. നിലവില്‍ നോര്‍ക്ക റൂട്ട്‌സ് -യു.കെ കരാറിനു പുറമേ വെയില്‍സിലേയ്ക്കു മാത്രം ഡോക്ടര്‍മാര്‍, നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ 250 പേരെ റിക്രൂട്ട്‌ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy