salary hike യുഎഇയിലെ പ്രവാസികളുടെ കീശ നിറയും; ജീവനക്കാരുടെ ശമ്പളം വർധിച്ചേക്കും

യുഎഇയിൽ വിവിധ മേഖലകളിലെ ജീവനക്കാർക്ക് ശമ്പള വർധനവ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ആഗോള കൺസൾട്ടൻസിയായ മെർസർ മിഡിലീസ്റ്റ് സർവേ റിപ്പോർട്ടാണ് Salary hike പുറത്തുവന്നിരിക്കുന്നത്. പണപ്പെരുപ്പത്തിൽ 2.3 ശതമാനം വർധനവുള്ളതിനാൽ യുഎഇയിലെ ജീവനക്കാരുടെ ശരാശരി ശമ്പളത്തിൽ വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഊർജകമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് 4.3 ശതമാനം ശമ്പള വർധനയുണ്ടായേക്കും. കൺസ്യൂമർ ഗുഡ്‌സ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശരാശരി 4.1 ശതമാനവും, ലൈഫ് സയൻസ്, ഹൈടെക് കമ്പനികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഏകദേശം നാലു ശതമാനവും വർധനവ് ഉണ്ടായേക്കാം. മെർസർ മിഡിലീസ്റ്റ് റിപ്പോർട്ട് പ്രകാരം യു.എ.ഇ.യിലെ 16.3 ശതമാനം കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. അതേസമയം 7.8 ശതമാനം കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്. 75.9 ശതമാനം കമ്പനികൾ തൊഴിലാളികളുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ലെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞവർഷം യുഎഇയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ജീവനക്കാർക്ക് ശരാശരി ശമ്പളത്തിൽ 4.1 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ യുഎഇയിലെ ജീവിതച്ചെലവ് വലിയ പ്രശ്നമായി മാറുകയാണെന്ന് കരിയർ പ്രിൻസിപ്പൽ ആൻഡ്രൂ എൽ സെയിൽ പറയുന്നു. കൊവിഡിന് ശേഷം താമസ വാടകയിനത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതും ജീവനക്കാരുടെ ജീവിതചെലവ് വർധിക്കാൻ കാരണമാകുന്നുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy