dubai job പ്രമുഖ എയർലൈനിന്റെ വിവിധ വിഭാഗങ്ങളിലായി ഒട്ടനവധി ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കൂ

dubai job പ്രമുഖ എയർലൈനിന്റെ വിവിധ വിഭാഗങ്ങളിലായി ഒട്ടനവധി ജോലി ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കൂ

ദുബൈ: നിങ്ങൾ എയർലൈനിൽ ജോലി അന്വേഷിക്കുകയാണോ എങ്കിൽ ഇതിനേക്കാൾ വലിയൊരു അവസരം ഇനി കിട്ടില്ല. വമ്പൻ റിക്രൂട്ട്മെന്റ് മായി എമിറേറ്റ്സ് എത്തിയിരിക്കുകയാണ്. പൈലറ്റുമാര്‍, ക്യാബിന്‍ ക്രൂ, ഐ ടി പ്രൊഫഷണലുകള്‍, എഞ്ചിനീയര്‍മാര്‍, കസ്റ്റമര്‍ സര്‍വീസ് സ്റ്റാഫ് എന്നിങ്ങനെ നിരവധി തസ്തികകളിലാണ് അടുത്തിടെ ഗ്രൂപ്പ് ഉദ്യോഗാർഥികളെ ക്ഷണിച്ചിരിക്കുന്നത്.. എമിറേറ്റ്‌സ് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് സര്‍വീസസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡിനാറ്റ എന്നിവയിലേക്കാണ് റിക്രൂട്ട്‌മെന്റ്. അടിസ്ഥാന മാസശമ്പളമായി ലഭിക്കുക 4,430 ദിര്‍ഹമാണ്. മാസത്തില്‍ 80-100 ഫ്‌ലൈയിങ് മണിക്കൂറുകള്‍, ഓരോ ഫ്‌ലൈയിങ് മണിക്കൂറിനും 63.75 ദിര്‍ഹം വീതം ശമ്പളം. ആകെ ശരാശരി ശമ്പളം 10,170 ദിര്‍ഹം. താമസം/എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം എന്നിവയും ലഭിക്കും.

നിരവധി റിക്രൂട്ട്‌മെന്റുകള്‍ നടത്തിയിട്ടുള്ള എമിറേറ്റ്‌സ് ഗ്രൂപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 17,160 പേരെയാണ് വിവിധ തസ്തികകളിലായി നിയമനം നടത്തിയത്. 2023 മാര്‍ച്ച് 31ഓടെ കമ്പനിയിൽ ആകെ ജീവനക്കാരുടെ എണ്ണം 102,000 ആയി. 2024ല്‍ എയര്‍ബസ് A350s, ബോയിങ് 777-sX എന്നിവ കൂടി എമിറേറ്റ്‌സിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനായി ഇനിയും കമ്പനി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആറ് ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് നഗരങ്ങളില്‍ എമിറേറ്റ്‌സ് ഓപ്പണ്‍ ഡേയസ് സംഘടിപ്പിക്കാനായി തയ്യാറെടുക്കുകയാണ്.

ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന തരത്തിലാണ് റിക്രൂട്ട്‌മെന്റുകള്‍ സംഘടിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ യോഗ്യത വിലയിരുത്തലുകള്‍ നടത്തി 48 മണിക്കൂറിനുള്ളില്‍ തന്നെ ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെടുകയും ചെയ്യും. ജിസിസി നഗരങ്ങള്‍, പാകിസ്ഥാന്‍, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രണ്ട് ഡസനോളം നഗരങ്ങളിലാണ് ജൂലൈയില്‍ മാത്രം എയര്‍ലൈന്‍ വാക്ക്-ഇന്‍ അഭിമുഖങ്ങള്‍ സംഘടിപ്പിക്കുക.

ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഡേയ്‌സില്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. നിബന്ധനകള്‍ മനസ്സിലാക്കി, ഓപ്പണ്‍ ഡേ നടക്കുന്ന സ്ഥലത്ത് കൃത്യ സമയത്ത് എത്തി രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നതിനായുള്ള ഓപ്പണ്‍ ഡേയ്‌സ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളും തീയതിയും

ജൂലൈ 10 – തുനീസ്
ജൂലൈ 11- ബെയ്‌റൂത്ത്
ജൂലൈ 12 – കേപ്ടൗണ്‍
ജൂലൈ 14 – സിങ്കപ്പൂര്‍ സിറ്റി
ജൂലൈ 14 – പോര്‍ട്ട് എലിസബത്ത്
ജൂലൈ 15 – സാവോ പോളോ
ജൂലൈ 16 – അമ്മാന്‍
ജൂലൈ 16 – ഡര്‍ബന്‍
ജൂലൈ 17 – ക്വാലാലംപൂര്‍
ജൂലൈ 18 ജൊഹാനസ്ബര്‍ഗ്
ജൂലൈ 21 കാസാബ്ലാങ്ക
ജൂലൈ 22 മിന്‍സ്‌ക്
ജൂലൈ 22 കുവൈത്ത് സിറ്റി
ജൂലൈ 23 റാബാത്ത്
ജൂലൈ 23 – ജിദ്ദ
ജൂലൈ 25 – ഫെസ്
ജൂലൈ 25- റിയാദ്
ജൂലൈ 26 – ഇസ്താംബുള്‍
ജൂലൈ 27 – ബ്യൂണസ് ഐറിസ്
ജൂലൈ 27 താഷ്‌കെന്റ്
ജൂലൈ 28 – അല്‍ജീസ്
ജൂലൈ 30 അങ്കാര
ജൂലൈ 31 പ്രെടോറിയ
ജൂലൈ31 ഹോ ഷി മിന്‍ സിറ്റി
ഓഗസ്റ്റ് 2 കറാച്ചി
ഓഗസ്റ്റ് 27 – മറാക്കെഷ്
ഓഗസ്റ്റ് 30 – ഇസ്ലാമാബാദ്
ഓഗസ്റ്റ് 30 – ബ്ലോംഫൊന്റെയ്ന്‍

ക്യാബിന്‍ ക്രൂവിന് വേണ്ട യോഗ്യത, ശമ്പളം

അപേക്ഷിക്കുന്ന വ്യക്തിക്ക് ഇംഗ്ലീഷിൽ നന്നായി എഴുതാനും ഒഴുക്കൊടെ സംസാരിക്കാനുമുള്ള പ്രാവീണ്യം ആവശ്യമാണ്.
160 സെന്റീമീറ്റര്‍ നീളം, 212 സെന്റീമീറ്റര്‍ ഉയരത്തില്‍ എത്താനാകണം.
യുഎഇയുടെ തൊഴില്‍ വിസാ മാനദണ്ഡങ്ങള്‍ പാലിക്കാൻ സന്നദ്ധരായിരിക്കണം.
ഒരു വര്‍ഷത്തെ ഹോസ്പിറ്റാലിറ്റി/കസ്റ്റമര്‍ സര്‍വീസ് പ്രവൃത്തി പരിചയം
യൂണിഫോം ധരിക്കുമ്പോള്‍ കാണാവുന്ന രീതിയില്‍ ശരീരത്തില്‍ ടാറ്റു ഉണ്ടാകരുത്.

Eligibility & Salary

Below is the eligibility criteria and salaries for the roles of the cabin crew:

Fluent in written and spoken English (additional languages are an advantage)

At least 160cm tall and able to reach 212cm high

Able to meet the UAE’s employment visa requirements

1 year of hospitality/customer service experience

A minimum of high school education

No visible tattoos while in uniform

Dh4,430 basic monthly salary

Dh63.75 per hour flying pay

80-100 flying hours a month

Dh10,170 average total salary

Accommodation/transport to and from the airport

summery : dubai job Apply now for many job vacancies in various categories of leading airline

apply : https://www.emiratesgroupcareers.com/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy