emirates group recruitment :എമിറേറ്റ്‌സ് എയര്‍ലൈനിന്റെ വിവിധ തസ്തികകളില്‍ വന്‍ തൊഴിലവസരങ്ങള്‍

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈനിന്റെ വിവിധ തസ്തികകളില്‍ വന്‍ തൊഴിലവസരങ്ങള്‍ ( emirates group recruitment ) വരുന്നു. നിയമനത്തിനു മുന്നോടിയായി വിവിധ ലോകനഗരങ്ങളില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ക്യാംപെയ്ന്‍ നടത്തിയതായി ഓപ്പറേഷന്‍ മേധാവി ആദില്‍ അല്‍രിദ അറിയിച്ചു. വിമാനത്തിനുള്ളിലെ സേവനങ്ങള്‍ക്ക് മാത്രം 5000 ജീവനക്കാരെ ആവശ്യമുണ്ട്. കൂടാതെ ഐടി അടക്കം വിവിധ മേഖലകളില്‍ പുതിയ നിയമനമുണ്ടാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CC0nqEHft0QD7BKpJdBUGY
വിവിധ തസ്തികകളിലേക്ക് ഈ വര്‍ഷം 10,000 പേര്‍ക്കാണ് നിയമനം നല്‍കുന്നത്. മാര്‍ച്ചിനു മുന്‍പ് തന്നെ പുതിയ നിയമന നടപടികള്‍ പൂര്‍ത്തീകരിക്കും. 6 വന്‍കരകളിലെ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് 160 രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് നിയമിക്കുന്നത്. നികുതിരഹിത വേതനവും മികച്ച താമസവും മറ്റു തൊഴില്‍ ആനുകൂല്യവും ജീവനക്കാര്‍ക്ക് നല്‍കും.
നിലവില്‍ 85219 ഉദ്യോഗസ്ഥര്‍ എമിറേറ്റ്‌സിന് കീഴിലുണ്ട്.

for more job details visit the website : https://www.emiratesgroupcareers.com/search-and-apply/

ബുക്കിങ് തിരക്കുമൂലം ലോകത്തിന്റെ വിവിധ വിമാനത്താവളങ്ങളിലേക്കു ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്. സര്‍വീസുകള്‍ വിപുലപ്പെടുത്തിയാണ് ഇതു മറികടക്കാന്‍ ശ്രമിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 129 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നുണ്ട്. 20 വിമാനങ്ങള്‍കൂടി പുതിയതായി ഇറക്കുമെന്നു ആദില്‍ അല്‍രിദ വ്യക്തമാക്കി.
കഴിഞ്ഞ മേയില്‍ ഓസ്‌ട്രേലിയ, അള്‍ജീരിയ, തുനീഷ്യ, ബഹ്‌റൈന്‍, ലബനന്‍, ഈജിപ്ത് എന്നിവയ്ക്ക് പുറമെ യൂറോപ്യന്‍ നഗരങ്ങളിലും എമിറേറ്റ്‌സ് എയര്‍ലൈന്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചിരുന്നു.

for more job details visit the website : https://www.emiratesgroupcareers.com/search-and-apply/

http://15.206.202.11/2022/07/06/hi-translate-chat-translator-download/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy