legends car യു.എ.ഇ; ഭൂനിരപ്പിൽ നിന്ന് 5 മീറ്റർ ഉയരത്തിൽ ലോകത്തിലെ ആദ്യത്തെ പറക്കും കാർ റേസ്

യുഎഇ താമസക്കാർക്കും റേസിംഗ് കാർ പ്രേമികൾക്കും ലോകത്തിലെ ആദ്യത്തെ ഫ്ലയിംഗ് കാർ റേസ് കാണാൻ കഴിയും . അതിനുള്ള ദിവസങ്ങൾ ഇനി വിദൂരമല്ല. 2024 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ സ്വയംഭരണ കാർ റേസിംഗ് സംഘടിപ്പിക്കാൻ യുഎഇ ഒരുങ്ങുകയാണ്. ഒരു യഥാർത്ഥ ഫ്ലൈയിംഗ് റേസിംഗ് കാർ ചാമ്പ്യൻഷിപ്പ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഫ്ലൈയിംഗ് കാർ റേസുകൾക്ക് ആതിഥേയത്വം വഹിക്കാൻ സാധ്യതയുള്ള ഏറ്റവും മികച്ച സ്ഥാനാർത്ഥികളിലൊന്നാണ് യുഎഇയെന്നും ഹൈഡ്രജൻ പവർഡ് ഫ്ലൈയിംഗ് റേസിംഗ് കാർ നിർമ്മാതാക്കളായ മക്കാ ഫ്ലൈറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റ്യൻ പിനോ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എയർബസിൽ നിന്ന് വേർപെടുത്തിയതിന് ശേഷം സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഫ്രഞ്ച് കമ്പനി, ഈ വർഷം ആദ്യം CES 2023 ൽ പറക്കും റേസിംഗ് കാർ അനാച്ഛാദനം ചെയ്തു.

2 മില്യൺ ഡോളർ (7.34 മില്യൺ ദിർഹം) വിലയുള്ള പറക്കും റേസിംഗ് കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗതയുണ്ട്, CO2 പുറന്തള്ളലും ഇല്ല. റേസിംഗ് ചാമ്പ്യൻ സമയത്ത് സിംഗിൾ സീറ്റർ കാർ ഭൂനിരപ്പിൽ നിന്ന് 4-5 മീറ്റർ ഉയരത്തിൽ പറക്കും, ഇത് കാണികളിൽ അമ്പരപ്പുണ്ടാകും എന്നാണു അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ മാസം ദുബായിൽ നടന്ന Gitex ടെക്‌നോളജി എക്‌സിബിഷനിൽ, 2024 ഏപ്രിൽ 28 ന് അബുദാബി ആദ്യമായി ഓട്ടോണമസ് വാഹനങ്ങളുടെ റേസിംഗ് നടത്തുമെന്ന് വെളിപ്പെടുത്തിയത്. മത്സരത്തിൽ പത്തോളം സ്ഥാപനങ്ങൾ പങ്കെടുക്കും. അബുദാബിയിലെ യാസ് മറീനയിലെ ഫോർമുല 1 റേസിംഗ് ട്രാക്കിൽ റേസിംഗ് ഡ്രൈവർമാർക്ക് പകരം കോഡർമാർ മത്സരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓട്ടോണമസ് കാറുകളുടെ റേസിംഗാണിത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy