ഡിജിറ്റൽ ഹെൽത്ത്‌കെയർ

നിത്യോപയോ​ഗ സാധനങ്ങൾ എല്ലാം വിരൽത്തുമ്പിലൂടെ ലഭ്യമാകുന്ന ഡിജിറ്റൽ യു​ഗത്തിൽ മരുന്നുകളും ഇനി ഡിജിറ്റലായി ലഭ്യമാക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്. ഡിജിറ്റൽ ഹെൽത്ത്‌കെയർ മാർക്കറ്റ് പ്ലേസ് പ്ലാറ്റ്‌ഫോം ആണ് ഫ്ലിപ്കാർട്ട് പുതുതായി പ്രഖ്യാച്ചത്. ഗുണമേന്മയുള്ള’ മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാൻ ഹെൽത്ത് പ്ലസ് എന്ന പേരിലാണ് പുതിയ പ്ലാറ്റ്ഫോം തുടക്കം ക്കുറിക്കുന്നത്.‘ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് മരുന്നുകളിലേക്കും ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും ഫ്ലിപ്പ്കാർട്ട് ഹെൽത്ത് പ്ലസ് സേവനം നൽകുമെന്ന്’ എന്ന് കമ്പനി അവകാശപ്പെടുന്നു. ഹെൽത്ത് പ്ലസിനൊപ്പം, ടാറ്റ 1 എംജി, ഫാർമസി, നെറ്റ്മെഡ്സ് തുടങ്ങിയ ആപ്പുകൾ ഏറ്റെടുക്കാൻ തയ്യാറാവുകയാണ് ഫ്ലിപ്പ്കാർട്ട്.

മിതമായ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യാൻ, രാജ്യത്തുടനീളമുള്ള Sastasundar.com ഹെൽത്ത് കെയർ ശൃംഖലയുമായി ഫ്‌ലിപ്കാർട്ട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണെങ്കിലും ഐഒഎസിൽ എത്തുന്നതേയുള്ളു. ‘പരമ്പരാഗതമായി കുറഞ്ഞ സേവനം തുടരുന്ന’ വിദൂര ലൊക്കേഷനുകൾ ഉൾപ്പെടെ ഇന്ത്യയിൽ 20,000 പിൻ കോഡുകളിലുടനീളം ഈ സേവനം ലഭ്യമാക്കും. വരും മാസങ്ങളിൽ, ടെലികൺസൾട്ടേഷനും ഇ-ഡയഗ്നോസ്റ്റിക്സും പോലുള്ള ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy