language apps : പുതുവര്‍ഷമല്ലേ, ഒരു പുതിയ ഭാഷ പഠിച്ചാലോ? ഈ 5 സൗജന്യ ആപ്പുകള്‍ സഹായിക്കും

എല്ലാ വര്‍ഷത്തിന്റെയും തുടക്കത്തില്‍ നാം ചില തീരുമാനങ്ങള്‍ എടുക്കും. ചിലര്‍ ജനുവരി ഒന്ന് മുതല്‍ ജിമ്മില്‍ പോകും ദിവസവും വ്യായാമം ചെയ്യും എന്നൊക്കെയാവും തീരുമാനിക്കുക. ചിലര്‍ അതെ സമയം ഒരു സംഗീത ഉപകരണം ഈ വര്ഷം ഹൃദിസ്ഥമാക്കും, അല്ലെങ്കില്‍ ഒരു പാചകത്തില്‍ ഒരു കൈ നോക്കും എന്നിങ്ങനെ വിവിധ തീരുമാനങ്ങള്‍ എടുക്കും. ചിലര്‍ വര്‍ഷത്തിന്റെ അവസാനമാവുമ്പോഴേക്കും തീരുമാനിച്ച കാര്യം പൂര്‍ത്തിയാക്കും. ചിലര്‍ പാതി വഴിയേ ‘ന്യൂ ഇയര്‍ റസല്യൂഷനെ’ ആ വഴിക്ക് വിടും (ഇതേ തീരുമാനം അടുത്ത വര്‍ഷവും എടുക്കാമല്ലോ). ഈ വര്‍ഷം വെറൈറ്റിയായി ഒരു പുതിയ ഭാഷ പഠിച്ചാലോ? ഒന്നുകില്‍ ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷ പഠിക്കാം. അല്ലെങ്കില്‍ ഒരു വിദേശ ഭാഷ പഠിച്ചാലോ? ടെക്‌നോളോജിയുടെയും അപ്പുകളുടെയും ഈ കാലത്ത് ഒരു പുത്തന്‍ ഭാഷ പഠിക്കാനായി ഒരുപാട് പണം ചിലവാക്കേണ്ട. ചില ആപ്പുകള്‍ സൗജന്യമായി തന്നെ വിവിധ ഭാഷകള്‍ ( language apps ) പഠിപ്പിക്കുന്നുണ്ട്. ഈ അപ്പുകളില്‍ ചിലത് പരിചയപ്പെടാം.
ഡ്യുവോലിംഗോ (Duolingo)

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കുള്ള ഏറ്റവും മികച്ച സൗജന്യ ഭാഷാ പഠന ആപ്പുകളില്‍ ഒന്നാണ് ഡ്യുവോലിംഗോ. ഇംഗ്ലീഷ്, ചൈനീസ്, ജാപ്പനീസ്, കൊറിയന്‍, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, റഷ്യന്‍, പോര്‍ച്ചുഗീസ്, ടര്‍ക്കിഷ്, തുടങ്ങി നിരവധി ഭാഷകള്‍ പഠിക്കാനുള്ള ക്ലാസുകള്‍ ഡ്യുവോലിംഗോ ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ഭാഷയുടെയും പദാവലിയും ഉച്ചാരണവും മെച്ചപ്പെടുത്തുന്നതിന്, സംസാരിക്കാനും, വായിക്കാനും, കേള്‍ക്കാനും, എഴുതാനും ഉപയോക്താക്കളെ പരിശീലിക്കും വിധമാണ് ക്ലാസുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പഠനം രസകരമാക്കാന്‍ ഗെയിം പോലുള്ള ഫീച്ചറുകള്‍, രസകരമായ ടാസ്‌കുകള്‍, പഠനം തുടരാനുള്ള നോട്ടിഫിക്കേഷന്‍ എന്നിവയും ആപ്പിലുണ്ട്.

DOWNLOAD FOR ANDRIOD : https://play.google.com/store/apps/details?id=com.duolingo

DOWNLOAD FO IPHONE : https://apps.apple.com/us/app/duolingo-language-lessons/id570060128

മെമ്മറൈസ് (Memrise)

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഡൗണ്‍ലോഡ് ചെയ്യാവുന്ന സൗജന്യ ഭാഷാ പഠന ആപ്ലിക്കേഷനാണ് മെമ്മറൈസ് (Memrise). ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പോര്‍ച്ചുഗീസ്, ചൈനീസ് തുടങ്ങിയ ഭാഷകള്‍ ഉപയോക്താക്കള്‍ക്ക് പഠിക്കാനാകും. വിവിധതരം ശബ്ദങ്ങള്‍, സ്വരങ്ങള്‍, താളം, ശരീരഭാഷ, ആംഗ്യങ്ങള്‍, പ്രദശിക ഉച്ചാരണം എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്നതിന് ആപ്പില്‍ 50,000 ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ ലഭ്യമാണ്. തുടക്കക്കാര്‍ക്ക് ഇത് ഒരു നല്ല ആപ്പാണ്. ഉപഭോക്താക്കള്‍ക്ക് കൂടുത്തല്‍ സൗകര്യത്തിന് കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ആപ്പ് നല്‍കുന്നുണ്ട്.

DOWNLOAD FOR ANDRIOD : https://play.google.com/store/apps/details?id=com.memrise.android.memrisecompanion&hl=en_US

DOWNLOAD FOR IPHONE : https://apps.apple.com/us/app/memrise-easy-language-learning/id635966718

ബുസു (Busuu)

ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, റഷ്യന്‍, പോളിഷ്, ടര്‍ക്കിഷ്, ജാപ്പനീസ്, ചൈനീസ്, പോളിഷ് എന്നിവ പഠിക്കാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പാണ് ബുസു (Busuu). മറ്റുള്ളവര്‍ക്ക് ഫീഡ്ബാക്ക് നല്‍കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. അതെ സമയം, ആപ്ലിക്കേഷന്റെ പോരായ്മകളിലൊന്ന് നിരവധി സവിശേഷതകള്‍ ലോക്ക് ചെയ്തിരിക്കുന്നു എന്നതാണ്. ഉപയോക്താക്കള്‍ സബ്സ്‌ക്രിപ്ഷന് പണം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ.

DOWNLOAD FOR ANDRIOD : https://play.google.com/store/apps/details?id=com.busuu.android.enc&hl=en_US

DOWNLOAD FOR IPHONE : https://apps.apple.com/us/app/busuu-language-learning/id379968583

ക്വിസ്ലെറ്റ് (Quizlet)


ആന്‍ഡ്രോയിഡ്, iOS ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് സുഹൃത്തുക്കളുമായി പങ്കിടാന്‍ കഴിയുന്ന ഫ്‌ലാഷ് കാര്‍ഡുകള്‍ വഴി ഉപയോക്താക്കളെ പുതിയ ഭാഷകള്‍ പരിചയപ്പെടുത്തുന്നു. പഠനം കൂടുതല്‍ രസകരമാക്കാന്‍ മാച്ച് മോഡ്, ലേണ്‍ മോഡ്, റൈറ്റ് മോഡ് എന്നിങ്ങനെയുള്ള മോഡുകള്‍ ആപ്പില്‍ ക്രമീകരിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 4.5 റേറ്റിംഗുള്ള ഈ ആപ്പിന്റെ യുഐ വളരെ ഉപയോക്തൃ സൗഹൃദവുമാണ്.

DOWNLOAD FOR ANDRIOD : https://play.google.com/store/apps/details?id=com.quizlet.quizletandroid

DOWNLOAD FOR IPHONE : https://apps.apple.com/us/app/quizlet-learn-with-flashcards/id546473125

ഹലോ ടോക്ക് (HelloTalk)

പുതിയ ഭാഷകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ അതില്‍ പ്രാവീണ്യമുള്ളവരുമായി ബന്ധിപ്പിക്കുന്ന സൗജന്യ ഭാഷാ പഠന ആപ്പാണ് ഹലോ ടോക്ക് (HelloTalk). ടെക്സ്റ്റ്, വോയ്സ് സന്ദേശങ്ങള്‍, വോയ്സ് കോളുകള്‍, വീഡിയോ കോളുകള്‍, കൂടാതെ ഡൂഡിലുകള്‍ എന്നിവയിലൂടെയും ഉപയോക്താക്കള്‍ക്കിടയില്‍ സൗജന്യ ഇടപെടലുകളെ ആപ്പ് പ്രോത്സാഹിപ്പിക്കുന്നു. വിവര്‍ത്തനം, ഉച്ചാരണം, തിരുത്തലുകള്‍ എന്നിവയ്ക്കുള്ള ബില്‍റ്റ്-ഇന്‍ സഹായങ്ങളും ആപ്പിലുണ്ട്. ഈ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് 150-ലധികം ഭാഷകള്‍ പരിശീലിക്കാം

DOWNLOAD FOR ANDRIOD : https://play.google.com/store/apps/details?id=com.hellotalk&hl=en_US

DOWNLOAD FOR IPHONE : https://apps.apple.com/us/app/hellotalk-language-learning/id557130558

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy