norka pravasi ; പ്രവാസികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക: കൂടുതൽ വിവരങ്ങൾ അറിയാം !

തിരുവനന്തപുരം : വിദേശത്തുള്ള പ്രവാസികള്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌ക്കരിച്ച് കേരളാ സര്‍ക്കാര്‍. പ്രവാസികൾക്കും അവരുടെ കുടുംബങ്ങള്‍ക്കും 550 രൂപയുടെ നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷുറന്‍സ് നൽകുന്നതാണ് പുതിയ പദ്ധതി.പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി എന്നതാണ് ഇതിന്റെ പേര്.പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ ഇൻഷുറൻസ് പ്രയോജനപ്പെടുത്താം. പ്രതിവര്‍ഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.org ലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാര്‍ഡ് വിഭാഗത്തില്‍ നിന്ന് ഓണ്‍ലൈനായി സ്‌കീമില്‍ ചേരാം. ഓണ്‍ലൈനായും ഫീസ് അടക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റിലും ഇമെയിലിലും ലഭ്യമാണ്.വിവരങ്ങള്‍ 91-417-2770543, 91-471-2770528, 18004253939, 00918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പറുകളില്‍ ലഭ്യമാണ്.


The scheme can be joined online from the Non-resident ID Card section of the Services section of the Norka Roots website www.norkaroots.org. Fees can also be paid online. Detailed information is available on Norca Roots website and email. Information is available on 91-417-2770543, 91-471-2770528, 18004253939, 00918802012345 (missed call service from abroad).

www.norkaroots.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy