​google lens scan; ഗൂ​ഗിളിൻ്റെ പുതുപുത്തൻ സംവിധാൻം ഒന്ന് ട്രൈ ചെയ്ത് നോക്കൂ, ഉപകാരപ്പെടും

നിത്യേന ഓരോ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിയുന്നവരാണ് നമ്മൾ ഓരോരുത്തരും. ഇന്നത്തെ ജീവിത സാഹചര്യങ്ങളെ വളെ എളുപ്പമാക്കാൻ പുതിയ സാങ്കേതിക വിദ്യകൾക്ക് കഴിയാറുണ്ട് എന്നത് ഒരു വാസ്തവമാണ്. ഗൂഗിൾ ഈയിടെ പുറത്തിറക്കിയ ഗൂഗിൾ ലെൻസ് എന്നൊരു സാങ്കേതിക വിദ്യയുണ്ട്. ഗൂഗിൾ ലെൻസ് എന്നാണ് അതിന്റെ പേര്. ഒരു ഇമേജ് തിരിച്ചറിയൽ സാങ്കേതികവിദ്യയാണ് ​ഗൂ​ഗിൾ ലെൻസ്. ചിത്രങ്ങളും വസ്തുക്കളും തിരിച്ചറിയാൻ സഹായിക്കും. നിങ്ങൾ വഴിയിൽ നിന്ന് എന്തെങ്കിലും കിട്ടിയെന്ന് കരുതുക പക്ഷേ അത് എന്താണെന്നറിയില്ല. ആദ്യമായിട്ടാണ് അത് നിങ്ങൾ കാണുന്നതെങ്കിൽ മറ്റാരോടു ചോദിച്ച് സമയം കളയേണ്ട. ഉടൻതന്നെ നിങ്ങളുടെ സ്മാർട്ട്ഫോൺ എടുത്ത് ഗൂഗിൾ ലെൻസിലൂടെ ഫോട്ടോ എടുത്ത് സെർച്ച് ചെയ്താൽ കൃത്യമായ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഗൂഗിൾ ലെൻസ് ആപ്പ് ഫീച്ചറുകൾ

Easily Copy Text – ഏതെങ്കിലും ഇംഗ്ലീഷ് ന്യൂസ് പേപ്പർ വായിച്ച് കൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും വാക്കിന്റെ അർത്ഥം അറിയില്ലെങ്കിൽ നിങ്ങൾ വാക്ക് ടൈപ്പ് ചെയ്യേണ്ടതില്ല, പകരം ഗൂഗിൾ ലെൻസ് ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് ആ വാക്കിൽ ഫോക്കസ് ചെയ്യുക! ഈ ആപ്പ് ക്യാമറയിൽ സ്വയമേ തന്നെ പതിഞ്ഞ് ആ വാക്ക് വിവർത്തനം ചെയ്തു തരും. വിവർത്തനം ചെയ്‌ത വാക്ക് വേണമെങ്കിൽ സ്മാർട്ട് ഫോണിലേക്ക് കോപ്പി ചെയ്യാനും കഴിയും.

Collect Book Information – ഏതെങ്കിലും പുസ്തകം വാങ്ങുമ്പോൾ ആ പുസ്തകത്തിന്റെ അവലോകനങ്ങൾ എങ്ങനെയുണ്ടെന്നറിയാനും ആ പുസ്തകം വായിക്കാൻ ആളുകൾ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നറിയാനും ഗൂഗിൾ ലെൻസിലൂടെ പറ്റും! ഇതിനായി ഗൂഗിൾ ലെൻസ് ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് പുസ്തകം സ്കാൻ ചെയതാൽ മതി.

Open Link – ഡെസ്‌ക്‌ടോപ്പിലോ, ലാപ്‌ടോപ്പിലോ ഏതെങ്കിലും ലിങ്ക് തുറന്നിട്ടുണ്ടെങ്കിൽ, ഈ ആപ്പിന്റെ ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് അതേ ലിങ്ക് സ്‌കാൻ ചെയ്‌ത് മൊബൈൽ ബ്രൗസറിൽ ആക്‌സസ് ചെയ്യാൻ കഴിയും! മൊബൈലിൽ ലിങ്ക് ടൈപ്പ് ചെയ്യേണ്ടതില്ല!

Scan QR Code – ഏത് QR കോഡും ഗൂഗിൾ ലെൻസ് ആപ്പ് വഴി സ്കാൻ ചെയ്യാം! ഏതെങ്കിലും QR കോഡിന്റെ വിശദാംശങ്ങൾ അറിയണമെങ്കിൽ, നിങ്ങൾ ഗൂഗിൾ ലെൻസിന്റെ ക്യാമറ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി.

Get Information Plant – നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ഏത് ചെടിയുടെയും ഫോട്ടോ സ്കാൻ ചെയ്താൽ ആ ചെടിയുടെ പേര് അറിയാൻ കഴിയും!

Access Reviews – നിങ്ങൾക്ക് ഏതെങ്കിലും ഹോട്ടലിന്റെയോ, സ്ഥലങ്ങളുടെയോ, ഏതെങ്കിലും വേദികളുടെയോ റിവ്യൂസ് അറിയണമെങ്കില്‍ ഗൂഗിൾ ലെൻസ് ആപ്പ് ഉപയോഗിക്കാം! ഉദാഹരണത്തിന്, നിങ്ങൾ ഒരു ഹോട്ടലിൽ ഇരിക്കുകയും ആ ഹോട്ടലിന്റെ റിവ്യു അറിയണമെങ്കില്‍ ഗൂഗിള്‍ ലെൻസ് ആപ്പ് ഉപയോഗിച്ച് ഹോട്ടലിന്റെ ഫോട്ടോ സ്കാൻ ചെയ്യുക. നിങ്ങൾക്ക് ഓൺലൈനിൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതാണ്.

Language Translation – ഏത് ഭാഷയിൽ എഴുതിയ വാക്കുകളും ഗൂഗിൾ ലെൻസ് ആപ്പിന്റെ സഹായത്തോടെ ഓൺലൈനിൽ ഹിന്ദിയിലോ, ഇംഗ്ലീഷിലോ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. download now

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy