sharjah court : യുഎഇ: മയക്കുമരുന്ന് അടങ്ങിയ കേക്കുമായി പിടിയിലായ ഇന്ത്യന്‍ ഡിജെക്ക് 25 വര്‍ഷം തടവ്; നടിയെ പോലെ കുടുക്കിയതോ?

മയക്കുമരുന്ന് അടങ്ങിയ കേക്കുമായി പിടിയിലായ ഇന്ത്യന്‍ ഡിജെക്ക് 25 വര്‍ഷം തടവ്. ഷാര്‍ജയില്‍ മയക്കുമരുന്ന് കേസില്‍ 25 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ ഡിജെയുടെ ഭാര്യ, ഭര്‍ത്താവിനെതിരായ വിധിക്കെതിരെ sharjah court അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. 2023 ജൂണിലാണ് മയക്കുമരുന്ന് അടങ്ങിയ കേക്കുമായി മുംബൈയില്‍ നിന്നുള്ള ക്ലേട്ടണ്‍ റോഡ്രിഗസ് (37) ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയിലായത്. ക്ലെയ്റ്റണിനെ കേസില്‍ കുടുക്കിയതാണെന്നും നിരപരാധിയാണെന്ന് തെളിയിക്കുമെന്നും ഭാര്യ ഫാലിന്‍ പറഞ്ഞു. സമാനമായ രീതിയില്‍ നിരവധി പേരെ കബളിപ്പിച്ച ഒരു ബേക്കറും അവന്റെ കൂട്ടാളിയുമാണ് ക്ലേട്ടണിനെയും കുടുക്കിയതെന്ന മുംബൈ പോലീസ് റിപ്പോര്‍ട്ടില്‍ ഫാലിന്റെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
മുംബൈ പോലീസ് പറയുന്നതനുസരിച്ച്, ബേക്കര്‍ ഇര അറിയാതെ കേക്കില്‍ മയക്കുമരുന്ന് കലര്‍ത്തി. ശേഷം യുഎഇയിലേക്ക് പോകുന്ന ഇരകള്‍ക്ക് നല്‍കും. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് പ്രാദേശിക അധികാരികളെ അറിയിക്കുകയും ചെയ്തു. അവിടെയെത്തുമ്പോള്‍ ഇര അറസ്റ്റിലായതിന് ശേഷം, ബേക്കര്‍ അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ഷാര്‍ജയിലെ അഭിഭാഷകര്‍ മുഖേന നിയമസഹായം വാഗ്ദാനം ചെയ്യുന്നതായി നടിക്കുകയും ചെയ്യും. സഹായിക്കുന്നതിനുപകരം, ഇരകളുടെ കുടുംബങ്ങളില്‍ നിന്ന് നിയമപരമായ ചെലവുകള്‍ക്കായി പണം ആവശ്യപ്പെട്ട് സാഹചര്യം മുതലെടുക്കുമെന്ന് പോലീസ് പറഞ്ഞു.
ബേക്കറിന്റെ ഇരകളില്‍ ഒരാള്‍ മയക്കു മരുന്നു കേസില്‍ മുമ്പ് പിടിയിലായ ഇന്ത്യന്‍ നടി ക്രിസന്‍ പെരേര ആയിരുന്നു. അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെ തുടര്‍ന്ന് നടി 2023 ഏപ്രില്‍ 1 ന് യുഎഇയിലേക്ക് പറന്നു. ഹോളിവുഡ് വെബ് സീരീസില്‍ വേഷം വാഗ്ദാനം ചെയ്ത രണ്ട് പുരുഷന്മാര്‍ അവളെ കബളിപ്പിച്ചു. മയക്കുമരുന്ന് നിറച്ച ട്രോഫി ഓഡിഷനായി നല്‍കി. വിമാനമിറങ്ങിയപ്പോള്‍ ക്രിസന്‍ അറസ്റ്റിലായി. തുടര്‍ന്ന് ബേക്കറിക്കാരനെയും കൂട്ടാളി ആര്‍ബിയെയും മുംബൈ പോലീസ് പിടികൂടി, നടിയെ ഷാര്‍ജ ജയിലില്‍ നിന്ന് മോചിപ്പിച്ചു.
എന്നാല്‍ ക്ലേട്ടന്റെ കേസ് ഇത്തരത്തില്‍ തെളിയിക്കാന്‍ ആകാത്തതിനാല്‍ അദ്ദേഹം ജയില്‍ കഴിയുകയാണ്. ഫെബ്രുവരിയില്‍ അദ്ദേഹം ബേക്കറുടെ കെണിയില്‍പ്പെട്ടു. കഞ്ചാവും പോപ്പി വിത്തുകളും ഒളിപ്പിച്ച് കേക്ക് ഉണ്ടാക്കിയതായി ബേക്കറിക്കാരന്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുറ്റസമ്മത മൊഴിയും കോള്‍ റെക്കോര്‍ഡുകളും യു.എ.ഇയിലെ ക്ലേട്ടന്റെ അഭിഭാഷകര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഫാലിന്‍ പറഞ്ഞു.
മയക്കുമരുന്നിനെക്കുറിച്ച് ഷാര്‍ജ അധികൃതരെ അറിയിക്കുന്നത് ബേക്കറിന്റെ നമ്പറില്‍ നിന്നാണെന്ന് ഈ രേഖകള്‍ വെളിപ്പെടുത്തുന്നു. ഇയാള്‍ ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഓരോ ഇരയ്ക്കും ഒരു നമ്പര്‍ ഉപയോഗിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് രേഖകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍, എമിറേറ്റ്സിന്റെ ജുഡീഷ്യറി സംവിധാനത്തിലാണ് ഫാലിനിന്റെ പ്രതീക്ഷ, കുടുംബത്തിന് നീതി ലഭിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy