dubai wc : ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേള്‍ഡ് കപ്പ് നാളെ

ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബായ് വേള്‍ഡ് കപ്പ് നാളെ. ദുബായ് വേള്‍ഡ് കപ്പിന്റെ 28ാമത് എഡിഷന്‍ dubai wc ശനിയാഴ്ച ദുബായ് മെയ്ദാന്‍ റേസ്‌കോഴ്‌സില്‍ നടക്കും. എല്ലാവര്‍ഷവും ലോകശ്രദ്ധ നേടാറുള്ള വേള്‍ഡ് കപ്പില്‍ ഇത്തവണ 14 രാജ്യങ്ങളിലെ 125 കുതിരകളാണ് പോരിനിറങ്ങുന്നത്. ആയിരക്കണക്കിന് കാണികളെയും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരെയും ഗാലറിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. ദുബായ് റേസിങ് ക്ലബ് ഒരുക്കുന്ന മല്‍സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളറാണ്. ചാമ്പ്യന്‍ കുതിരയുടെ ഉടമക്ക് 1.2 കോടി ഡോളര്‍ സമ്മാനമാണ് ലഭിക്കാറുള്ളത്.
മല്‍സരത്തിന്റെ സമാപന ചടങ്ങിന് മുമ്പില്ലാത്ത സംവിധാനങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്. ഏറ്റവും പുതിയ ഡ്രോണ്‍, ലേസര്‍, ലൈറ്റിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടക്കുന്ന ഷോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ക്കുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. എല്‍.ഇ.ഡി ലൈറ്റുകള്‍ക്കൊപ്പം 4,000 സ്‌പെഷ്യലൈസ്ഡ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന ഷോ അരങ്ങേറുക. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy