food preservative : ഈ ജനപ്രിയ ഭക്ഷണപദാര്‍ത്ഥം യുഎഇയില്‍ ഉടന്‍ നിരോധിച്ചേക്കും

ഭക്ഷ്യ നിര്‍മ്മാതാക്കള്‍ കൂടുതല്‍ കാലം ഭക്ഷണങ്ങള്‍ ഫ്രഷ് ആയി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ഒരു തരം കൊഴുപ്പാണ് ഹൈഡ്രജനേറ്റഡ് ഓയില്‍. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലെ (എഫ്എന്‍സി) ഹിയറിംഗിന്റെ അടിസ്ഥാനത്തില്‍ യുഎഇയില്‍ ഈ പദാര്‍ത്ഥം food preservative താമസിയാതെ നിരോധിച്ചേക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
എഫ്എന്‍സിയുടെ ഒരു സെഷനില്‍, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ അംന അല്‍ ദഹ രാജ്യത്തെ ഭക്ഷ്യ വ്യവസായത്തില്‍ ഹൈഡ്രജന്‍ എണ്ണകള്‍ നിരോധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഈ എണ്ണയുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് അവര്‍ ഊന്നിപ്പറയുകയും ഭക്ഷ്യ സുരക്ഷയ്ക്കുള്ള ദേശീയ സമിതി ഇതിനകം നിരോധനത്തിന് ഭാഗികമായി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവിച്ചു.
നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്തുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് ചില സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ പാലിക്കുന്നതിന് മന്ത്രാലയം ഗ്രേസ് പിരീഡ് നല്‍കും. നിരോധനം നടപ്പാക്കുന്നത് ബന്ധപ്പെട്ട അധികാരികള്‍ മുഖേന നിരീക്ഷിക്കുകയും ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy