expat groups : മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട് യുഎഇയില്‍ കുടുങ്ങി മുന്‍ സൈനികന്‍; ദുരിതപര്‍വം താണ്ടി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മുന്‍ സൈനികന്‍ നാട്ടിലേക്ക്. മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട് സാമ്പത്തികമായി പ്രതിസന്ധിയിലായി വര്‍ഷങ്ങളായി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്ന കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി തോമസുകുട്ടി ഐസക്കി (56) നെ യുഎഇ ഗവണ്‍മെന്റും സുമനുസ്സുകളും ബാധ്യത തുകയായ 1,62,238 ദിര്‍ഹം (40 ലക്ഷം രൂപ) നല്‍കി സഹായിച്ചത് മൂലമാണ് expat groups പ്രശ്‌നം പരിഹരിച്ച് നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
22 വര്‍ഷത്തോളം ഇന്ത്യയില്‍ അതിര്‍ത്തിരക്ഷാ സേനയില്‍ ജോലി ചെയ്ത തോമസുകുട്ടി 2009 ല്‍ വിരമിക്കുകയും തുടര്‍ന്ന് 2015 ല്‍ യുഎഇയില്‍ എത്തുകയുമായിരുന്നു. 2015 ഡിസംബര്‍ 10 ന് തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജയിലെ സ്‌ക്രാപിങ് കമ്പനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. കമ്പനിയില്‍ വീസ എടുക്കുമ്പോള്‍ നിയമപരമായ രേഖകള്‍ക്കൊപ്പം ജീവനക്കാര്‍ക്ക് താമസിക്കുവാനായി സജയില്‍ എടുത്ത ഫ്‌ലാറ്റിന്റെ വാടക കരാറിലും തോമസുകുട്ടിയെ കൊണ്ട് ഒപ്പിടീച്ചു. ഒരു വര്‍ഷത്തിന് ശേഷം തോമസ് ആ ജോലിയുപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് 2017 ല്‍ തിരികെയെത്തി അബുദാബിയിലെ മറ്റൊരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. 2022 ഫെബ്രുവരി 27 ന് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങവേ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് തന്റെ പേരില്‍ കേസും യാത്രാ വിലക്കും ഉണ്ടെന്ന് ഇദ്ദേഹം അറിയുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചപ്പോഴാണ് സ്‌ക്രാപ്പിങ് കമ്പനി ഉടമയുടെ ചതി മനസിലാകുന്നത്. തന്റെ പേരില്‍ കമ്പനി ഉടമ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുകയും മൂന്നു വര്‍ഷമായി വാടക നല്‍കാത്തതിനാല്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ തനിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും വാടക കുടിശ്ശികയായ 1,62,238 ദിര്‍ഹം അടച്ചാലേ കേസില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുകയുള്ളൂ എന്നും തോമസ് മനസിലാക്കി. ഇതോടെ സാമ്പത്തികമായും മാനസികമായും പ്രതിസന്ധിയിലായ ഇദ്ദേഹം പല നിയമസ്ഥാപനങ്ങളെയും അഭിഭാഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും സമീപിച്ചെങ്കിലും ആരും തന്നെ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല.
ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലായ തോമസുകുട്ടി ഷാര്‍ജ വര്‍ഷിപ്പ് സെന്ററിലെ റവ. ഡോ.വില്‍സണ്‍ ജോസഫിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി റവ. ഡോ.വില്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചു. യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസസ് വഴി കേസ് കൊടുത്തവരുമായി ബന്ധപ്പെട്ടെങ്കിലും മുഴുവന്‍ തുകയും അടച്ചു തീര്‍ക്കാതെ ക്ലിയറന്‍സ് നല്‍കില്ലെന്നാണ് അവരുടെ ഭാഗത്തു നിന്നും അറിയിച്ചത്.നാട്ടില്‍ ഉള്‍പ്പടെ സാമ്പത്തിക പ്രതിസന്ധിയിലായ തോമസുകുട്ടിക്ക് പണമടച്ചു തീര്‍ക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. പ്രശ്‌ന പരിഹാരമെന്നോണം റവ. ഡോ. വില്‍സണ്‍, സലാം പാപ്പിനിശ്ശേരി എന്നിവര്‍ ചേര്‍ന്ന് സുമനസുകളില്‍ നിന്നും യുഎഇ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിച്ചു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy