dubai police : റമദാന്‍ മാസത്തില്‍ ഇതുവരെ അനവധി യാചകരെ അറസ്റ്റ് ചെയ്ത് ദുബായ് പോലീസ്; മിക്കവരും വിസിറ്റ് വിസയില്‍ എത്തിയവര്‍

ഭിക്ഷാടന വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി റമദാനിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ 202 യാചകരെ ദുബായ് പോലീസ് dubai police അറസ്റ്റ് ചെയ്തു. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തില്‍ പണം സമ്പാദിക്കുന്നതിനായാണ് ഭൂരിഭാഗം പേരും വിസിറ്റ് വിസയില്‍ എത്തിയതെന്ന് ദുബായ് പോലീസിലെ സസ്‌പെക്ട്‌സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗ് അലി സലേം അല്‍ ഷംസി പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
അറസ്റ്റിലായവരില്‍ 112 പുരുഷന്മാരും 90 സ്ത്രീകളും ഉള്‍പ്പെടുന്നു. കുറ്റവാളികള്‍ക്ക് കുറഞ്ഞത് 5,000 ദിര്‍ഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ഭിക്ഷാടനത്തില്‍ ഏര്‍പ്പെടാന്‍ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവര്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
ഭിക്ഷാടകരോട് ദയനീയമായി ഇടപഴകരുതെന്ന് അല്‍ ഷംസി പൊതുജനങ്ങളോട് കര്‍ശനമായി ഉപദേശിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഭിക്ഷാടനവും 901 എന്ന നമ്പറില്‍ വിളിച്ചോ ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്തതും നിയമാനുസൃതവുമായ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് സംഭാവനകള്‍ നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy