credit card processing : യുഎഇ: ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പ്

യുഎഇ: ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് അടവ് 60 ദിവസത്തിലധികം വൈകിയാല്‍ കാര്‍ഡ് മരവിപ്പിക്കും. ആദ്യ അടവ് കാലാവധി മുതലാണ് 60 ദിവസം കണക്കാക്കുക. കാര്‍ഡിന്റെ credit card processing പരിധി കഴിയുകയും അടവ് കുടിശികയാക്കുകയും ചെയ്യുമ്പോഴാണ് കാര്‍ഡ് മരവിപ്പിക്കുക. അടവ് തെറ്റിക്കുന്നവര്‍ പിന്നീട് പണം അടച്ച് പുതിയ കാര്‍ഡിന് അപേക്ഷിക്കേണ്ടി വരും. വേതന വിതരണത്തിന് ആശ്രയിക്കാത്ത ബാങ്കുകളാണ് ക്രെഡിറ്റ് കാര്‍ഡ് അടവ് തെറ്റിക്കുന്നവര്‍ക്കെതിരെ നടപടികള്‍ വേഗത്തിലാക്കുക. ശമ്പള അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ഒരേ ബാങ്കിലെങ്കില്‍ ഇത്തരം നടപടികള്‍ക്ക് സാവകാശം ലഭിച്ചേക്കും.
അടവ് വൈകുന്നത് ബാങ്കുകളെ കാരണ സഹിതം ബോധ്യപ്പെടുത്തണം. വേതനവും ക്രെഡിറ്റ് കാര്‍ഡും വ്യത്യസ്ത ബാങ്കുകളിലാണെങ്കില്‍ ഇടപാടുകളുടെ നിരീക്ഷണം കൂടും. ക്രെഡിറ്റ് കാര്‍ഡ് തുക നിശ്ചിത ദിവസത്തിനുള്ളില്‍ അടയ്ക്കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാണ്. ആദ്യ അടവ് കാലാവധി കഴിഞ്ഞ് 60 ദിവസം പിന്നിട്ടിട്ടും തിരിച്ചടവില്‍ 5 ശതമാനം പോലും പൂര്‍ത്തിയാക്കാത്തവരുടെ ക്രെഡിറ്റ് കാര്‍ഡ് നടപടികള്‍ക്ക് വിധേയമാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy