gold price യുഎഇയിലെ സ്വർണനിരക്കിൽ വമ്പൻ മാറ്റം

യുഎഇയിൽ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് വിപണിയുടെ ആരംഭത്തിൽ തന്നെ ​ഗ്രാമിന് അഞ്ച് ​ഗ്രാം കൂടി. ഇന്നലെ 24 കാരറ്റ് സ്വർണത്തിന് 261.75 ദിർഹമായിരുന്നു.gold price എന്നാൽ ഇന്ന് വിപണി ആരംഭിച്ചപ്പോൾ തന്നെ അഞ്ച് ​ഗ്രാം ഉയർന്ന് 266.75 ദിർഹം എന്ന നിലയിലെത്തി. ഇന്ന് 22കാരറ്റ് സ്വർണത്തിന് 247 ദിർഹത്തിലും 21 കാരറ്റിന് 239 ദിർഹത്തിലും 18 കാരറ്റിന് 205 ദിർഹത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎഇയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,202.71 ഡോളറായിരുന്നു കാലത്ത് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഫെഡറൽ റിസർവ് ഈ വർഷത്തേക്കുള്ള മൂന്ന് നിരക്കുകൾ കുറയ്ക്കുമെന്ന പ്രവചനങ്ങളെ തുടർന്ന് ഔൺസിന് 2,222.39 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy