canada immigration application : കാനഡയില്‍ ഉടന്‍ പ്രവേശനം നേടാം; ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം

കാനഡയില്‍ ഉടന്‍ പ്രവേശനം നേടാം. യുഎസില്‍ താമസിച്ചു ജോലി ചെയ്യാനുള്ള എച്ച്1 ബി വീസ കൈവശമുള്ളവരെ അയല്‍രാജ്യമായ കാനഡ വിളിക്കുന്നു. ഇന്ത്യക്കാരായ ഐടി പ്രഫഷനലുകള്‍ക്ക് ഏറെ ഗുണകരമാകുന്ന കൂടിയേറ്റ പദ്ധതിയാണ് കാനഡ പ്രഖ്യാപിക്കുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ വീസയും canada immigration application ലഭ്യമാക്കും.
യുഎസ് എച്ച്1 ബി വീസയുള്ള 10,000 പേര്‍ക്ക് ഉടന്‍ കാനഡയിലേക്കു പ്രവേശനം നല്‍കും . ഇതിന് വര്‍ക്ക് പെര്‍മിറ്റ് സ്ട്രീം എന്ന പുതിയ വീസ സൃഷ്ടിക്കുമെന്ന് കുടിയേറ്റ മന്ത്രി ഷോണ്‍ ഫ്രേസര്‍ അറിയിച്ചു. ജൂലൈ 16 മുതല്‍ അപേക്ഷിക്കാം. കാനഡ നല്‍കുന്ന ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് 3 വര്‍ഷമാണു കാലാവധി. രാജ്യത്തെവിടയുമുള്ള ഏതു കമ്പനിയിലും ജോലി ചെയ്യാം.
കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും താല്‍ക്കാലിക താമസ വീസയ്ക്ക് അപേക്ഷിക്കാം; വിദ്യാഭ്യാസ, തൊഴില്‍ വീസ വേണ്ടവര്‍ക്ക് അതും ലഭിക്കും. ലോകത്തെ ഒന്നാംകിട ഐടി വിദഗ്ധര്‍ക്കെല്ലാം കാനഡയിലെത്തി ജോലി ചെയ്യാന്‍ അവസരമൊരുക്കുന്ന പ്രത്യേക ഇമിഗ്രേഷന്‍ സ്ട്രീം ഈ വര്‍ഷം അവസാനത്തോടെ വികസിപ്പിച്ചെടുക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഫ്രേസര്‍ അറിയിച്ചു. ഇവര്‍ക്ക് നിലവില്‍ ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും കാനഡയുടെ തൊഴില്‍ വീസ ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy