dubai expo city : ദുബായ് എക്‌സ്‌പോ സിറ്റി വരുന്നു വമ്പന്‍ പദ്ധതികളോടെ

എക്സ്പോ 2020 സൈറ്റിന്റെ(expo 2020 site) പരിവര്‍ത്തന പദ്ധതി ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചു. എക്സ്പോ സിറ്റി (expo city) എന്ന പേരിലാണ് എക്സ്പോ 2020 സൈറ്റ് പരിവര്‍ത്തനം ചെയ്യുന്നത്. 24 ദശലക്ഷത്തിലധികം സന്ദര്‍ശകരെ കാണുകയും ലോക എക്സ്പോസിഷനുകളുടെ 170 വര്‍ഷത്തെ ചരിത്രത്തില്‍ അടയാളം ഇടുകയും ചെയ്ത എക്സ്പോ 2020 ദുബായുടെ ചരിത്രപരമായ വിജയത്തിന് ശേഷമാണ് എക്സിബിഷന്‍ സൈറ്റിന്റെ പരിവര്‍ത്തനം.
പുതിയ ദുബായ് എക്സ്പോ സിറ്റിയില്‍ (dubai expo city) ഒരു പുതിയ മ്യൂസിയം, ലോകോത്തര എക്സിബിഷന്‍ സെന്റര്‍, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം, കൂടാതെ ചില പവലിയനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ നഗരം ‘ദുബായുടെ മനോഹരമായ അഭിലാഷങ്ങളെ’ പ്രതിനിധീകരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/BGyPrfoKvMH5KXNoSqPmh7
എക്സ്പോ സിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന ചില പദ്ധതികള്‍ യുഎഇ വൈസ് പ്രസിഡന്റ് വെളിപ്പെടുത്തി. കുടുംബങ്ങളെയും ഭാവി തലമുറകളെയും പരിപാലിക്കുന്ന ഒരു പരിസ്ഥിതി സൗഹൃദ നഗരം പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്‌സ്‌പോ സിറ്റി നഗരത്തെ ഒരു തുറമുഖമായും രണ്ട് വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കും. സൗദി അറേബ്യ, മൊറോക്കോ, ഈജിപ്ത് എന്നിവയായിരിക്കും എക്‌സ്‌പോ സിറ്റി നിലനിര്‍ത്തുന്ന ചില പവലിയനുകള്‍(pavilion). എല്ലാ നഗരങ്ങളുടെയും സ്വപ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരമായിരിക്കും ഇതെന്നും എക്സ്പോയുടെ മാന്ത്രികത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

info

http://15.206.202.11/2022/06/16/whatsapp-security/

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy