norka loan പ്രവാസികള്‍ക്കായി ലോണ്‍ മേളയുമായി നോര്‍ക്ക; അപേക്ഷിക്കാം, വിശദാംശങ്ങൾ

norka loan പ്രവാസികള്‍ക്കായി ലോണ്‍ മേളയുമായി നോര്‍ക്ക; അപേക്ഷിക്കാം, വിശദാംശങ്ങൾ

norka loan നോര്‍ക്ക-ഇന്ത്യന്‍ബാങ്ക് ലോൺ മേള ജനുവരി 24 ന് തിരുവല്ലയില്‍. ഇപ്പോള്‍ അപേക്ഷിക്കാംപ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 24 ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാവുംഭാഗം ആനന്ദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മുതലാണ് വായ്പാക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം (NDPREM) പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്.താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.

നോര്‍ക്ക റൂട്ട്സുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുളള ധനകാര്യസ്ഥാപനങ്ങള്‍ ചുവടെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

കാനറ ബാങ്ക്

കേരള ബാങ്ക്

ബാങ്ക് ഓഫ് ബറോഡ

ഫെഡറല്‍ ബാങ്ക്

സൗത്ത് ഇന്ത്യന്‍ ബാങ്ക്

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യ

യുകോ ബാങ്ക്

ധനലക്ഷ്മി ബാങ്ക്

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍

കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍

കേരള സംസ്ഥാന എസ്.സി / എസ്.ടി കോര്‍പ്പറേഷന്‍

കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍

കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ ് (മലപ്പുറം).

ട്രാവന്‍കൂര്‍ പ്രവാസി വികസന കോര്‍പ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy