ഈദിന് യുഎഇയിൽ നീണ്ട അവധിദിനങ്ങൾ വരുന്നു; വെക്കേഷൻ ആസ്വദിക്കാൻ മികച്ച വിദേശരാജ്യങ്ങൾ ഇവയാണ്

റമദാൻ, ഈദ് ആഘോഷങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുന്നെന്ന് യുഎഇയിലെ ട്രാവൽ മാനേജ്മെന്റ് കമ്പനിയായ മുസാഫിർ. travel 28 ശതമാനം ആളുകളും ലോം​ഗ് ഹോളിഡേ പാക്കേജുകളാണ് തെരഞ്ഞെടുക്കുന്നതെന്ന് കമ്പനി സി ഒ ഒ റഹീഷ് ബാബു പറഞ്ഞു. ഇത്തവണ ഈദ് അവധിയും കുട്ടികൾക്ക് സ്കൂൾ അവധിയും ഉൾപ്പെടെ നീണ്ട അവധിക്കാലം ലഭിക്കുന്നതിനാലാണ് മിക്കവരും വിദൂരയാത്രകൾ പ്ലാൻ ചെയ്യുന്നത്.

ഏപ്രിൽ 10നായിരിക്കും ഈദുൽ ഫിത്തർ എന്നാണ് പ്രതീക്ഷ. എങ്കിൽ ഏപ്രിൽ 9 മുതൽ 13 വരെ ആറ് ​ദിവസത്തെ അവധിയാണ് ലഭിക്കുക. കുട്ടികൾക്ക് മാർച്ച് പകുതിയോടെ ടേം ബ്രേക്കും ആരംഭിക്കും അതിനാൽ പലരും കുടുംബസമേതമാണ് വിദേശയാത്രകൾക്കായി ബുക്ക് ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളായ ​ഗ്രീസ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജർമനി, ഇറ്റലി, കൂടാതെ സി ഐ എസ് രാജ്യങ്ങളായ ജോർജിയ, അർമേനിയ, കസാക്കിസ്ഥാൻ, കിർ​ഗിസ്ഥാൻ, എന്നിവിടങ്ങളിലേക്കും നിരവധി പേരാണ് വെക്കേഷൻ ആസ്വദിക്കാൻ പോകുന്നത്. യുഎസ്, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിസ പ്രോസസും കാലതാമസവുമാണ് മറ്റ് രാജ്യങ്ങളിലെ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളായ ശ്രീലങ്ക, തായ്ലാൻഡ്, മലേഷ്യ, ജപ്പാൻ, ബാലി എന്നീ രാജ്യങ്ങളിലേക്കും നിരവധി പേരാണ് യാത്ര ചെയ്യുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പലരും രണ്ടോ നാലോ മാസങ്ങൾക്ക് മുമ്പാണ് പാക്കേജുകൾ ബുക്ക് ചെയ്യുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy