etihad : കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍യ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ etihad വേനല്‍ക്കാല ഷെഡ്യൂളില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സര്‍വീസ്, ആഴ്ചയില്‍ 10 ആക്കി വര്‍ധിപ്പിച്ചതിനു പുറമേ ജയ്പുരിലേക്കു പുതിയ സര്‍വീസും പ്രഖ്യാപിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA ഇതോടെ കേരളത്തിലേക്ക് ആഴ്ചയില്‍ ആയിരത്തോളം പേര്‍ക്കും ജയ്പുരിലേക്ക് 1200 പേര്‍ക്കും അധികമായി സഞ്ചരിക്കാന്‍ അവസരമൊരുങ്ങി. നിലവില്‍ അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കു ദിവസേന 3 സര്‍വീസുണ്ട്.
ജൂണ്‍ 16നാണ് ജയ്പുരിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ആഴ്ചയില്‍ 4 സര്‍വീസാണുണ്ടാവുക. ജയ്പുര്‍ സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ ഇത്തിഹാദിന്റെ ഇന്ത്യയിലേക്കുള്ള സെക്ടറുകളുടെ എണ്ണം 11 ആയി വര്‍ധിക്കും. ഇന്ത്യയില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്ക് അബുദാബി വഴി കണക്ഷന്‍ വിമാന സര്‍വീസും പ്രയോജനപ്പെടുത്താം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy