fuel price യുഎഇയിലെ മാർച്ചിലെ ഇന്ധന വില ഉടൻ പ്രഖ്യാപിച്ചേക്കും; വില ഇനിയും കൂടുമോ?

യുഎഇയിലെ മാർച്ച് മാസത്തിലെ ഇന്ധന വില ഫ്യൂവൽ പ്രൈസ് കമ്മിറ്റി നാളെ പ്രഖ്യാപിച്ചേക്കും. പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ വിലയാണ് പ്രഖ്യാപിക്കുക. fuel priceഫെബ്രുവരിയിൽ ആ​ഗോളതലത്തിൽ ഇന്ധനവില 3.34 ശതമാനമാണ് ഉയർന്നിരിക്കുന്നത്. എണ്ണ ഉൽപ്പാദക ഗ്രൂപ്പായ ഒപെക് ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ വിലകൂടുന്നതിന് കാരണമായിട്ടുണ്ട്.

ഫെബ്രുവരിയിലെ മിക്ക ദിവസങ്ങളിലും ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിന് മുകളിലായിരുന്നു, ഇത് മുൻ മാസത്തേക്കാൾ അല്പം കൂടുതലാണ്. ആഗോള നിരക്കുകളിലെ ഈ വ്യത്യാസങ്ങൾ നാളെ മാർച്ചിലെ നിരക്കുകൾ പ്രഖ്യാപിക്കുമ്പോൾ പ്രതിഫലിച്ചേക്കാം. യുഎഇയിൽ, ഫെബ്രുവരിയിൽ റീട്ടെയിൽ പെട്രോൾ വിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയുടെ വില യഥാക്രമം 2.88 ദിർഹം, 2.76 ദിർഹം, 2.69 ദിർഹം എന്നിങ്ങനെയാണ്.

വാഹനമോടിക്കുന്നവർ, പ്രത്യേകിച്ച് ദീർഘദൂര യാത്ര ചെയ്യുന്നവരെല്ലാം തന്നെ പെട്രോൾ വില പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയും അതിനനുസരിച്ച് പ്രതിമാസ ബജറ്റ് ക്രമീകരിക്കുകയും ചെയ്യുന്നവരാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy