bus fareഅബുദാബിയിൽ പുതിയ ഏകീകൃത ബസ് നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ; പാസുകൾ, ഇളവുകൾ അറിയാം

അബുദാബിയിൽ പുതിയ ഏകീകൃത ബസ് നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അടിസ്ഥാന നിരക്ക് രണ്ട് ദിർഹമായിരിക്കും. ഓരോ കിലോമീറ്ററിന് അഞ്ച് ഫിൽസ് വീതവും നൽകണം. കൂടാതെ ഉപയോക്താക്കൾക്ക് അധിക ഫീസ് bus fareനൽകാതെ ബസ് സർവീസുകൾക്കിടയിൽ മാറ്റം വരുത്താവുന്നതാണ്. അബുദാബിയിലെ പൊതുഗതാഗതം ലളിതവും ഉപയോക്തൃ-സൗഹൃദ യാത്രാക്കൂലി സംവിധാനവുമുള്ളതും ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കുകൾ ഏകീകൃതമാക്കിയിരിക്കുന്നത്.

പൊതുഗതാഗത ബസുകൾ ഉപയോഗിക്കുന്നവർക്ക് 2 ദിർഹം അധിക ബോർഡിംഗ് ഫീസ് ഈടാക്കാതെ തന്നെ ബസുകൾ മാറിക്കയറാവുന്നതാണ്. അതിനായി ഒരു ബസിൽനിന്ന് കാർഡ് സ്വൈപ് ചെയ്ത് ഇറങ്ങി 60 മിനിറ്റിനകം മറ്റൊരു ബസിൽ കയറിയാലേ ആനുകൂല്യം ലഭ്യമാകൂ. വിപരീത ദിശയിലേക്കുള്ള യാത്രക്ക് ആനുകൂല്യം ലഭിക്കില്ല. പരമാവധി രണ്ട് ബസുകൾ മാറി കയറാം. അബുദാബി ലിങ്ക്, പൊതുഗതാഗത ബസ് എന്നിവയ്ക്കിടയിലെ മാറ്റത്തിന് വ്യവസ്ഥകൾ ബാധകമായിരിക്കും. ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഇടയിലെ ദൂരത്തെ അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിക്കുക. കയറുമ്പോഴും ഇറങ്ങുമ്പോഴും ഹാഫിലത്ത് കാർഡ് സൈപ് ചെയ്യണം. കാർഡ് സ്വൈപ് ചെയ്യാത്തവർക്ക് പിഴയും ബസിന്റെ യാത്രാ ദൈർഘ്യമനുസരിച്ചുള്ള തുകയും ഈടാക്കും.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

35 ദിർഹത്തിന്റെ 7 ദിവസത്തെയും 95 ദിർഹത്തിന്റെ 30 ദിവസത്തെയും പാസിൽ കൂടുതൽ മേഖലകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പാസ് ഇന്നു മുതൽ ലഭ്യമാകും. എന്നാൽ പഴയ പാസ് കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം. 10 വയസ്സിന് താഴെയുള്ളവർക്ക് ബസിൽ സൗജന്യമായി തന്നെ യാത്ര ചെയ്യാം. വാർഷിക പാസ്, വിദ്യാർഥി പാസ് എന്നിവയുമുണ്ട്. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് നിരക്ക് ഏകീകരിച്ചത്. അബുദാബി, അൽഐൻ, അൽദഫ്ര ഇന്റർസിറ്റി സർവീസുകൾ ഇതിൽ ഉൾപ്പെടില്ലെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy