best places to visit അടുത്ത വർഷത്തെ അവധിക്കാലം ആഘോഷമാക്കാൻ യുഎഇ നിവാസികൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ഇതാണ്..

കനേഡിയൻ പ്രവാസിയായ മില ബെയ്‌റൂട്ടി 2024-ൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളെ കുറിച്ച് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബസമേതം ആവധി ദിവസങ്ങൾ ആഘോഷിക്കാൻ
സാധിക്കുന്ന ഒരിടമാണ് ജോർജിയ. പ്രാഥമികമായി അത് ചെലവ് കുറഞ്ഞതും യുഎഇയുമായി കൂടുതൽ അടുത്തുള്ളതുമായ സ്ഥലങ്ങളെയാണ് കൂടുതൽ ആളുകളുംതിരഞ്ഞെടുക്കുന്നത്.

ട്രാവൽ വെബ്‌സൈറ്റ് booking.com നടത്തിയ പുതിയ സർവേ പ്രകാരം; യുഎഇയിലെ 70% നിവാസികളിൽ മിലയും ഉൾപ്പെടുന്നു. അവരുടെ സ്വന്തം നഗരത്തേക്കാൾ ദൈനംദിന ജീവിതം ചെലവുകുറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് അവിടെ പോകാനാനാണ് കൂടുതൽ ആളുകൾക്കും താല്പര്യം. അല്ലെങ്കിൽ ദീർഘദൂര ഫ്ലൈറ്റുകളുടെ ചെലവ് ഒഴിവാക്കാൻ യുഎഇയിലെ തന്നെ ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുമുണ്ട്. .
33 രാജ്യങ്ങളിലായി 27,000 യാത്രക്കാരിൽ നടത്തിയ വെബ്‌സൈറ്റ് സർവേയിൽ , യുഎഇയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി പ്രവണതകളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

  • ചെലവ് പരിഗണന-
    ദക്ഷിണാഫ്രിക്കൻ പ്രവാസിയായ സാറയ്ക്കും അവളുടെ കുടുംബത്തിനും, ചെലവ് എപ്പോഴും പ്രധാന പരിഗണനയാണ്. ഞങ്ങൾ 100 ശതമാനം, യുഎഇയേക്കാൾ വിലകുറഞ്ഞ രാജ്യങ്ങളിലേക്കാണ് പോകാൻ ആഗ്രഹിക്കുന്നത് . ഞങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് ചിലവഴിക്കുന്നതിനാൽ അതിൽ ഞങ്ങൾ വളരെ ശ്രദ്ധ നൽകുന്നു . ഞങ്ങൾ വർഷത്തിൽ ഒരിക്കൽ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുകയും ഓരോ വർഷവും ഒരു അന്താരാഷ്ട്ര യാത്ര നടത്തുകയും ചെയ്യാറുണ്ട്.
    മുൻകാല അനുഭവങ്ങൾ കാരണം 2024-ൽ ചെലവ് കുറഞ്ഞ സ്ഥലത്തേക്ക് യാത്ര ചെയ്യാൻ തന്റെ കുടുംബം നോക്കുകയാണെന്ന് സാറ പറഞ്ഞു. ഈ വർഷം, ഞങ്ങൾ ഒരാഴ്ച്ച മാലിദ്വീപിൽ പോയി . മികച്ച നിരക്കുകൾ പരിശോധിച്ച്, പീക്ക് യാത്രാ സമയത്തിന് പുറത്ത് യാത്ര ചെയ്‌തെങ്കിലും, എല്ലാം ഡോളറിലായിരുന്നു, അതിനാൽ അത് വളരെ ചെലവേറിയതായി മാറി. കഴിഞ്ഞ വർഷം ഞങ്ങൾ തുർക്കിയിലേക്ക് പോയിരുന്നു.2024-ൽ പോകേണ്ട ഞങ്ങളുടെ ലക്ഷ്യസ്ഥാനം ഞങ്ങൾ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല, എന്നാൽ UAE-യെക്കാൾ വളരെ വിലകുറഞ്ഞ ഉസ്ബെക്കിസ്ഥാൻ അല്ലെങ്കിൽ ജോർജിയ പോലുള്ള സ്ഥലങ്ങൾ ഞങ്ങൾ പരിഗണിക്കുന്നു.

മറ്റ് പ്രവണതകൾ-
സർവേയിൽ പങ്കെടുത്തവരിൽ 56 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, എഴുപത്തിയഞ്ച് ശതമാനം യുഎഇ യാത്രക്കാരും പുറത്തേക്ക് പോകുമ്പോൾ, തണുത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്. നിരവധി യുഎഇ നിവാസികൾ, പീക്ക് സീസണിന് പുറത്ത് അവധിയെടുത്ത് അവധിക്കാല ചിലവുകൾ കുറയ്ക്കാൻ പദ്ധതിയിടുന്നതായും ഇത് കാണിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy