എന്താണ് എമിറേറ്റ്സ് ഡ്രോ?
വ്യക്തികളെയും സമൂഹത്തെയും പിന്തുണയ്ക്കുന്നതിനുള്ള CSR- സമീപനത്തോടെ വിനോദവും നൂതന ഗെയിമിംഗ് പ്ലാറ്റ്ഫോമുകളും ഉൽപ്പന്നങ്ങളും പ്രദാനം ചെയ്യുന്ന യുഎഇയിലെ പ്രമുഖ ഗെയിമിംഗ് ഓപ്പറേറ്ററാണ് എമിറേറ്റ്സ് ഡ്രോ. പ്രതിവാരം ദശലക്ഷക്കണക്കിന് ദിർഹം വിതരണം ചെയ്യുന്ന MEGA7, EASY6, FAST5 എന്നീ മൂന്ന് അതിവേഗം വളരുന്ന ഗെയിമുകൾ ഈ സ്ഥാപനം അവതരിപ്പിക്കുന്നു.
ഗെയിമിൽ ഒരു സെൻട്രൽ കമ്പ്യൂട്ടർ സിസ്റ്റം ഉണ്ട്. ഗെയിം കളിക്കാനാഗ്രഹിക്കുന്ന ഒരു ഉപഭോക്താവിനായി ഏഴ് (7) നമ്പറുകളുടെ ഒരു സെറ്റ് ഈ സെൻട്രൽ കമ്പ്യൂട്ടർ സിസ്റ്റം അതിന്റെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നു. ചുരുക്കി പറഞ്ഞാൽ, അതാണ് എമിറേറ്റ്സ് ഡ്രോ. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഫുജൈറ സ്റ്റേറ്റിലാണ് എമിറേറ്റ്സ് ഡ്രോ സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു സംരംഭമാണ് ഈ ഗെയിം . ഇവന്റുകൾ, ഡ്രോയിംഗുകൾ, ഉൽപ്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ,സാമൂഹത്തിനും കൂടി ഗുണകരമായ ചില പ്രോജക്റ്റുകളുടെ ഭാഗമായി പ്രവർത്തിക്കുകയാണ് എമിറേറ്റ്സ് ഡ്രോ ചെയ്യുന്നത്.
ഇതിൽ പങ്കെടുക്കേണ്ടത് എങ്ങനെയാണ് ?
- ആദ്യം, ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
- ഗെയിം കളിക്കാനാഗ്രഹിക്കുന്ന ഉപഭോക്താവ് ഒരു ഉൽപ്പന്നം വാങ്ങുന്നതിലൂടെ മാത്രമേ; ഈ നറുക്കെടുപ്പിൽ പ്രവേശിക്കാനാകൂ.
- ലോഗിൻ ചെയ്ത ശേഷം,‘Purchase a product’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
എമിറേറ്റ്സ് ഡ്രോയുടെ പ്രതിവാര റാഫിളിലും മെയിൻ നറുക്കെടുപ്പിലും ഒറ്റയടിക്ക് പ്രവേശിക്കാൻ നിങ്ങൾ അവരിൽ നിന്നും പെൻസിൽ വാങ്ങേണ്ടതുണ്ട്. നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന പെൻസിലുകളുടെ (PENCILS) എണ്ണം തിരഞ്ഞെടുത്ത ശേഷം NEXT ക്ലിക്ക് ചെയ്യുക. ഓരോ പെൻസിലും, ഡ്രോയിംഗിനെ സംബന്ധിച്ച് ഒരു വരിയാണ് സംഭാവന ചെയ്യുന്നത്; ഇത് മറ്റൊരു തരത്തിൽ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു.
ഓരോ വരിയിൽ നിന്നും , 7 അക്കങ്ങൾ തിരഞ്ഞെടുക്കണം, ഇത് ഏത് ക്രമത്തിലും തിരഞ്ഞെടുക്കാം. ഒന്നിലധികം വരികളിൽ ഒരേസമയം നൽകാവുന്നതുമാണ്. സംഖ്യകൾ 0 മുതൽ 9 വരെയാണ്, ഏറ്റവും താഴ്ന്ന സംഖ്യ 0 വും, ഏറ്റവും ഉയർന്ന സംഖ്യ 9- മാണ്.
നിങ്ങൾക്കൊരു സഹായമായി; സിസ്റ്റം നിങ്ങൾക്കുള്ള ചോയ്സ് തിരഞ്ഞെടുക്കണമെങ്കിൽ, അതിനായി -നിങ്ങൾക്ക് QUICK PICK എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
ഈ ഘട്ടം നിങ്ങൾ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഭാവിയിൽ വരാനിരിക്കുന്ന നറുക്കെടുപ്പുകൾക്കായി ഈ നമ്പർ നിങ്ങൾക്ക് സേവ് ചെയ്യാനായി സാധിക്കും. അതിനായി, നിങ്ങളുടെ FAVOURITES (ഓപ്ഷണൽ ആണ് ) എന്ന ഓപ്ഷനിൽ സേവ് ചെയ്യാം .
ശേഷം, ഏത് തരം ഡ്രോ ആണെന്ന് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, NEXT ക്ലിക്കുചെയ്യുക:
Current draw : നിലവിലുള്ളതും വരാനിരിക്കുന്നതുമായ നറുക്കെടുപ്പിൽ പങ്കെടുക്കാൻ നിങ്ങളെ സഹായിക്കുന്നതാണ് Current draw . ഇതിലൂടെ, ഭാവിയിൽ വരാനിരിക്കുന്ന 5 വ്യത്യസ്ത തീയതികളിലെ നറുക്കെടുപ്പിൽ, 5 വ്യത്യസ്ത ലൈൻ നമ്പറുകൾ വരെ നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും.
ഒരു സംഖ്യാ ക്രമം നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകുന്നില്ലെങ്കിൽ, മറ്റൊന്നിലേക്ക് മാറുന്നതിന് CHANGE NUMBERS എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക. അതല്ലെങ്കിൽ; മെഷീൻ നിങ്ങൾക്കായി ഒരു സംഖ്യാ ക്രമം തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് QUICK PICK ക്ലിക്ക് ചെയ്യാം.
നിങ്ങളുടെ ലൈൻ നമ്പറുകൾ തയ്യാറായിക്കഴിഞ്ഞാൽ പേയ്മെന്റ് ചോയ്സുകൾ ദൃശ്യമാകും. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.
നിങ്ങൾ ഡ്രോയിംങ് വാങ്ങിച്ചതിനു തെളിവായി, ഒരു സ്ഥിരീകരണ ഇമെയിലും നിങ്ങളുടെ രജിസ്ട്രേഷന്റെ സ്ഥിരീകരണവും നിങ്ങൾക്ക് ലഭിക്കും.
നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ, ഏതു നിമിഷവും നിങ്ങളൊരു വിജയിയായി പ്രഖ്യപിക്കപ്പെടും. നിങ്ങളുടെ വിന്നിങ്സ് വാലറ്റിൽ അത് ഉടൻ തന്നെ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
കൂപ്പൺ ഉപയോഗിക്കുന്നത് –
നിങ്ങളുടെ കൂപ്പണുകൾ കയ്യിൽ തന്നെ സൂക്ഷിക്കുക. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ENTER CODE തിരഞ്ഞെടുക്കുക. QR CODE സ്കാൻ ചെയ്യുക, അല്ലെങ്കിൽ SCAN QR CODE ബോക്സിൽ ഓരോ കൂപ്പണിനും നിങ്ങളുടെ 16 അക്ക കോഡ് നൽകുക.
ഇങ്ങനെ കൂപ്പണുകൾ നേടാവുന്നതും; കൂടുതൽ കൂപ്പണുകൾ ചേർക്കാനായി ADD COUPONS ഓപ്ഷൻ തിരഞ്ഞെടുക്കുക.
നിങ്ങളുടെ പക്കലുള്ള സ്ഥിരീകരിച്ച വൗച്ചറുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി നിങ്ങൾക്കുള്ള നമ്പർ സീക്വൻസ് സിസ്റ്റം നിർമ്മിക്കും. അതിനു ശേഷം, ശേഷം നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കും.
വിജയികളാകുന്ന ഭാഗ്യശാലിയെ എമിറേറ്റ്സ് നറുക്കെടുപ്പ് ടീം ആ സന്തോഷ വാർത്ത അറിയിക്കുകയും, പണം നിങ്ങളുടെ വിന്നിങ് വാലറ്റിലേക്ക് എത്തുകയും ചെയ്യും.
എങ്ങനെ ജയിക്കും?
- തത്സമയ നറുക്കെടുപ്പ് ഷോയിൽ, നിങ്ങൾക്കുള്ള ഏഴ് പന്തുകൾ ഏറിയാം.
- 0 മുതൽ 9 നിടക്കുള്ള നമ്പറുകളുള്ള പന്തുകൾ ഓരോ സ്ലോട്ടിലും ചെന്ന് വീഴും.
- അതിലെ നമ്പറുകളോട് വലത്തുനിന്ന് ഇടത്തോട്ട് , കൃത്യമായ ക്രമത്തിൽ നിങ്ങളുടെ നമ്പറും പൊരുത്തപ്പെടുമ്പോഴേ; നിങ്ങൾ ഈ ഈ മത്സരത്തിൽ വിജയികളാകൂ.
എല്ലാ ആഴ്ചയും, പ്രധാന നറുക്കെടുപ്പിന് പുറമേ, 7 വിജയികൾ കൂടി ഉണ്ടാകും. അതിൽ, ഓരോരുത്തർക്കും 77,777 ദിർഹം വീതം ലഭിക്കും.
നിങ്ങളുടെ വിന്നിങ്സ് എങ്ങനെ പിൻവലിക്കാം/ നേടാം ..?
- ആദ്യം നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- തുടർന്ന് MY ACCOUNT തിരഞ്ഞെടുത്ത് ട്രാൻസ്ഫർ/ പിൻവലിക്കൽ (TRANSFER/ WITHDRAW) തിരഞ്ഞെടുക്കുക
- ഭാവി എൻട്രികൾക്കായി നിങ്ങളുടെ എല്ലാ വിന്നിങ്സും നിങ്ങളുടെ ക്രെഡിറ്റ് ബാലൻസിലേക്ക് കൈമാറാൻ TRANSFER TO WALLET എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുടർന്ന് തുക എന്റർ ചെയ്യുക
- വിശദാംശങ്ങൾ പൂരിപ്പിക്കുന്നതിന് withdrawal ഓപ്ഷൻ തിരഞ്ഞെടുക്കുക
- അപ്പോൾ, ഒരു സ്ഥിരീകരണ ഇമെയിൽ ലഭിക്കും
- പിൻവലിക്കൽ തുക വീണ്ടും പരിശോധിക്കുക.
എമിറേറ്റ്സ് ഡ്രോ ഓൺലൈൻ ടിക്കറ്റ് എങ്ങനെ ലഭിക്കും?
- നിങ്ങൾക്ക് ഓൺലൈനായോ മൊബൈൽ ആപ്പ് വഴിയോ വാങ്ങാം.
- നിങ്ങൾ യുഎഇക്ക് പുറത്താണ് താമസിക്കുന്നതെങ്കിൽ ഓൺലൈൻ ആയി നിങ്ങൾക്ക് എമിറേറ്റ്സ് നറുക്കെടുപ്പിൽ ചേരാം. അതിനായി, ആപ്പിളിലും ആൻഡ്രോയിഡിലും (Google Play) എമിറേറ്റ്സ് ഡ്രോ ആപ്പ് ഡൗൺലോഡ് ചെയ്യുക
എമിറേറ്റ്സ് ഡ്രോ അക്കൗണ്ട് എങ്ങനെ അപേക്ഷിക്കാം / സൃഷ്ടിക്കാം / രജിസ്റ്റർ ചെയ്യാം?
*ഓൺലൈനിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
*എല്ലാ വിവരങ്ങളും പൂരിപ്പിക്കുക
*എന്നിട്ട് ഇമെയിൽ ഐഡി വെരിഫൈ ചെയ്യുക
*ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ, നിങ്ങൾ ആദ്യം ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കണം. മേൽ സൂചിപ്പിച്ച optional notification consent നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങൾക്ക് ഇപ്പോൾ നറുക്കെടുപ്പിൽ പ്രവേശിച്ച് MY ACCOUNT എന്ന ഭാഗത്ത്, നിങ്ങളുടെ എല്ലാ വിവരങ്ങളും പരിശോധിക്കാം.