റമദാനിലെ രാത്രികളിൽ കരാമയിലെ ഷെയ്ഖ് ഹംദാൻ മേഖലയിൽ മാപ്പിളപ്പാട്ടി​ന്റെ മേളം

റമദാനിലെ രാത്രികളെ മനോഹരമാക്കുന്ന മാപ്പിളപ്പാട്ടുകൾ, മുസ്ലിം നാടോടികഥകൾ ഇതെല്ലാം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. റമ​ദാൻ ആരംഭിച്ചതിന് ശേഷം കരാമയിലെ ഷെയ്ഖ് ഹംദാൻ മേഖലയെ ഇങ്ങനെ അടയാളപ്പെടുത്തുന്നതാകും നല്ലത്. വിശുദ്ധ മാസം ആരംഭിച്ചത് മുതൽ റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ ആസ്വ​ദിക്കാൻ വരുന്നവരും അവിടെ മാപ്പിളപ്പാട്ടുകൾ പാടുന്നവരുമെല്ലാം സ്ഥിരം കാഴ്ചകളാണ്.

പ്രദേശത്തെ ഭക്ഷണശാലകളിൽ സന്ദർശകർ മാപ്പിളപ്പാട്ടുകൾ ആസ്വദിക്കുന്നതും മുസ്ലീം നാടോടിക്കഥകൾ പറയുന്നതുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രചാരത്തിലുണ്ട്. കഴിഞ്ഞ വർഷമാണ് റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ തുടങ്ങിയത്. ഈ വർഷമിത് വൻ ഹിറ്റായി മാറിയിരിക്കുന്നു, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള നിവാസികൾക്കിടയിൽ. പലർക്കും സ്വന്തം നാടി​ന്റെ ഓർമയാണ് സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ നൽകുന്നത്. കുടുംബാം​ഗങ്ങൾക്കൊപ്പം ഫെസ്റ്റിവലിലേക്ക് എത്തിയ പൊന്നാനിക്കാരിയായ നിഷി അബ്ദുൾ ഓഫർ പറയുന്നത് , നാട്ടിൽ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലുകൾ സാധാരണമാണ്. ഇവിടെ വരുമ്പോൾ നാടി​ന്റെ ഓർമയാണെന്നും ഇവിടുത്തെ സം​ഗീതം പ്രത്യേക അനുഭൂതി നൽകുന്നതാണെന്നും പറയുന്നു.

റസ്റ്റോറ​ന്റ് ഉടമകൾക്ക് നല്ല ലാഭമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നതെന്ന് റെസ്റ്റോറൻ്റായ ടീഫിയുടെ മാനേജർ മനീഷ് പറയുന്നു. ഇഫ്താറിനും സുഹൂറിനും വേണ്ടി 101 ഇനം ലഘുഭക്ഷണങ്ങളും റസ്റ്റോറ​ന്റിൽ വിൽക്കുന്നുണ്ട്. ശരാശരി 25 ശതമാനമെങ്കിലും വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ, അഫ്ഗാനി, സുഡാനീസ് വിഭവങ്ങൾ വിളമ്പുന്ന 45 ലധികം റെസ്റ്റോറൻ്റുകൾ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. തനതായ വിഭവങ്ങൾ, സുഹൂർ, ഇഫ്താർ സ്പെഷ്യലുകൾ, വിവിധതരം ലഘുഭക്ഷണങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഇനങ്ങൾ ലഭിക്കും. കൂടാതെ ലൈവ് പെർഫോർമൻസുകളും നടക്കുന്നുണ്ട്. ഏപ്രിൽ ഏഴ് വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy