യുഎഇയിൽ ഇഫ്താറിൽ കുടിവെള്ള വിൽപ്പന കുതിച്ചുയരുന്നു

യുഎഇയിൽ ഇഫ്താർ പാർട്ടികളിലും കിറ്റ് വിതരണത്തിലും കുടിവെള്ളത്തി​ന്റെയും ജ്യൂസി​ന്റെയും വിൽപ്പന വർധിക്കുന്നു. റമദാൻ മാസം ആരംഭിച്ചതിന് ശേഷം കുപ്പിവെള്ളത്തി​ന്റെ വിൽപ്പനയിൽ വൻ വർധനവ്. 400 ശതമാനം വർധനവുണ്ടായെന്ന് കണക്കുകൾ. സാമൂഹിക സേവന പദ്ധതികളുടെ ഭാ​ഗമായി സർക്കാർ വകുപ്പുകളും സർക്കാരിന്റെ ഭാഗമായ സന്നദ്ധ സംഘടനകളും ടൺ കണക്കിനാണ് കുടിവെള്ളവും ശീതളപാനീയങ്ങളും ദിവസവും വാങ്ങുന്നത്.

രാജ്യത്ത് പ്രധാനമായും 15 കമ്പനികളാണ് കുപ്പിവെള്ളം വിതരണം ചെയ്യുന്നത്. 6, 12, 24, 30, 48 കുപ്പികൾ അടങ്ങുന്ന പെട്ടികളും പാക്കറ്റുകളുമാണ് വിപണിയിലുള്ളത്. ജ്യൂസും വെള്ളവും നോമ്പ് തുറയ്ക്ക് ഒഴിവാക്കാൻ കഴിയാത്തതിനാലാണ് വിൽപന ഉയർന്നതെന്ന് ഷാർജ സഹകരണ സ്ഥാപനങ്ങളിൽ റമസാൻ കിറ്റുകളുടെ ചുമതലയുള്ള റാഷിദ് ബിൻ ഹുവൈദൻ പറഞ്ഞു. വെള്ളത്തിൽ സോഡിയത്തിന്റെ തോത് നന്നേ കുറച്ചാണ് ഉൽപാദനം. റമസാൻ അവസാന പത്തിലേക്ക് കടക്കുമ്പോൾ പുലരുവോളം ആളുകൾ ആരാധനകളിൽ മുഴുകും. വരുംദിവസങ്ങളിൽ കുടിവെള്ളത്തിന്റെ ആവശ്യം വർധിക്കും. വിവിധ കുടിവെള്ള കമ്പനികൾ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy