vaccine യുഎഇയിൽ നിന്ന് ഹജ്ജിനും ഉംറയ്ക്കും പോകുന്നവർക്ക് അറിയിപ്പുമായി ആരോ​ഗ്യമന്ത്രാലയം

യുഎഇയിൽ നിന്ന് ഹജ്ജിനും ഉംറയ്ക്കും പോകുന്നവർക്കായി മാർ​ഗനിർദേശമിറക്കി ആരോ​ഗ്യമന്ത്രാലയം. vaccine രാജ്യത്ത് നിന്ന് സൗദിയിലേക്ക് ഹജ്ജിനും ഉംറയ്ക്കും പോകുന്നവർ ഇൻഫ്ലുവൻസ കുത്തിവയ്പ് നിർബന്ധമായും എടുത്തിരിക്കണമെന്നും എല്ലാ വാക്സീനേഷൻ പ്രോട്ടോക്കോളുകളും ആരോഗ്യ മുൻകരുതലുകളും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിന്ന് യാത്ര തിരിക്കുന്ന തീർത്ഥാടകരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. മാർച്ച് 26 മുതൽ ഹജ്ജ്, ഉംറ യാത്രക്കാർക്ക് ഫ്ലൂ വാക്സിനേഷൻ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. പുറപ്പെടുന്നതിന് മുൻപ് ആരോഗ്യ കേന്ദ്രം സന്ദർശിക്കണമെന്നും മന്ത്രാലയം അറിയിച്ചു. യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപ് കുത്തിവയ്പ് നടത്തണം. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ അവരുടെ ആരോഗ്യനില സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. അതിനായി ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രാലയം നിർദേശിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇൻഫ്ലുവൻസ വാക്സീൻ സ്വീകരിച്ചവർ വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല. അംഗീകൃത വാക്‌സിനേഷൻ കാർഡ് യാത്രയ്‌ക്ക് മുൻപ് അൽഹൊസ്ൻ ആപ്പ് വഴി നേടുകയും രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കാണിക്കുകയും ചെയ്യണം. ഹജ്ജ്, ഉംറ തീർഥാടകരുടെയും, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവരുടെയും പ്രായമായവരുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മന്ത്രാലയം മുൻഗണന നൽകുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് സെക്ടർ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി ഡോ.ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാൻദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy