election പ്രവാസി വോട്ടുകൾ തേടി സ്ഥാനാർത്ഥികൾ യുഎഇയിൽ

ലോക്സഭാ തെരഞ്ഞെടുപ്പി​ന്റെ പശ്ചാത്തലത്തിൽ പ്രവാസി വോട്ടുകൾ തേടി സ്ഥാനാർത്ഥികൾ യുഎഇയിലെത്തി തുടങ്ങി. വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലാണ് ആദ്യമായി വോട്ട് അഭ്യർത്ഥിക്കാൻ യുഎഇയിലെത്തിയത്. electionഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കോൺഗ്രസ് പോഷക സംഘടനയായ ഇൻകാസിന്റെയും കെഎംസിസിയുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. പ്രവാസികൾക്ക് അർഹമായ പരി​ഗണന ലഭിക്കുന്നില്ലെന്നും പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന വോട്ടുമറിക്കാനുള്ള സാധ്യത തേടുന്നതാണെന്നും കൊവിഡ് കാല അഴിമതിയിൽ കെ.കെ.ശൈലജയ്ക്ക് എതിരെ ഉയർന്ന ആരോപണത്തെ ആക്ഷേപമാക്കി കോൺ​ഗ്രസ് മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ​ഗൾഫിലേക്ക് തിരിയെ മടങ്ങാൻ പ്രവാസികൾക്കായി വിമാനം ചാർട്ട് ചെയ്യുന്നത് പരി​ഗണനയിലാണെന്ന് വിവിധ പ്രവാസി സംഘടനകൾ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാനാർത്ഥികൾ പ്രചാരണത്തിനായി ​ഗൾഫ് നാടുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy