traffic ഞെട്ടലോടെ കണ്ടുതീർക്കാം, യുഎഇയിലെ നടുറോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനെ തുടർന്ന് അപകടങ്ങൾ വർധിക്കുന്ന സാ​ഹചര്യത്തിൽ മുന്നറിയിപ്പുമായി അബുദാബി പൊലീസ്.traffic അശ്രദ്ധമായ ഡ്രൈവിം​ഗും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും വലിയ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വാഹനം ഓടിക്കൊണ്ടിരിക്കെ നടുറോഡിൽ നിർത്തിയതിന് പിന്നാലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനും കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കാനും കാരണമാകുന്നെന്ന് ഇന്നലെ നടന്ന അപകട ദൃശ്യങ്ങൾ പങ്കുവച്ചു കൊണ്ട് അധികൃതർ അറിയിച്ചു. നടുറോഡിൽ വാഹനം നിർത്തിയതിന് പിന്നാലെ വേ​ഗത്തിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്ന വീഡിയോ അബുദാബി പൊലീസ് സോഷ്യൽ മീഡിയയിലാണ് പങ്കുവച്ചത്. നാലിടങ്ങളിലായുണ്ടായ അപകടങ്ങളുടെ 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യമാണ് പങ്കുവച്ചിരിക്കുന്നത്.

ആദ്യ ദൃശ്യത്തിൽ ഹസാർഡ് ലൈറ്റുകളോടെ ഒരു എസ് യു വി റോഡിന് നടുവിൽ നിർത്തിയിരിക്കുന്നതും അതിന് പിന്നാൽ ഒരു വാൻ വന്നിടിക്കുന്നതും തുടർന്ന് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും കാണാം. രണ്ടാമത്തെ വീ‍ഡിയോയിൽ ഓടിക്കൊണ്ടിരുന്ന പിക്ക് അപ്പ് ട്രക്ക് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് നാല് വാഹനങ്ങളാണ് തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ട്രക്കിന് പിന്നിലുണ്ടായിരുന്ന കാർ ഇടിക്കാതിരിക്കാൻ ദിശ മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനമോടിക്കുന്നവർ ഒരു കാരണവശാലും നടുറോഡിൽ വാഹനം നിർത്തരുതെന്ന് പൊലീസ് അറിയിച്ചു. ഫെഡറൽ ട്രാഫിക് നിയമ പ്രകാരം നിയമലംഘനത്തിന് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. റോഡിൽ വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി വാഹനം നിർത്തുന്നവർ അടുത്തുള്ള എക്സിറ്റിൽ നിർത്തണമെന്നും പൊലീസ് നിർദേശിച്ചു. കാർ നീക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഉടൻ തന്നെ 999 എന്ന നമ്പറിൽ എമർജൻസി സർവീസുമായി ബന്ധപ്പെടണം.

വാഹനങ്ങളിൽ പെട്ടെന്നുള്ള ബ്രേക്ക് ഡൗൺ ഉണ്ടായാൽ ത്വരിതമായ നടപടികൾ സ്വീകരിക്കണമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു. ഇത്തരം ഘട്ടങ്ങളിൽ വാഹനങ്ങൾ ട്രാഫിക് ലൈനുകളിൽ നിന്ന് മാറ്റി നിർദ്ദിഷ്ട എമർജൻസി ഏരിയകളിലേക്ക് മാറ്റി നിർത്തിയിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ യാത്രയ്ക്കിടെ ശ്രദ്ധയിൽപ്പെട്ടാൽ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് അതിന് അനുസൃതമായി സി​ഗ്നൽ നൽകണം. കൂടാതെ എത്രയും വേ​ഗം തന്നെ 999 എന്ന നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy