sharjah police : യുഎഇയില്‍ കാണാതായ കൗമാരക്കാരിയെ കണ്ടെത്തി, സ്ഥിരീകരിച്ച് പിതാവ്

ഷാര്‍ജയില്‍ കാണാതായ ഫ്രഞ്ച് കൗമാരക്കാരിയായ മെലിനെ കണ്ടെത്തിയതായി പിതാവ് ഡേവിഡ് ക്രോയിസര്‍ സ്ഥിരീകരിച്ചു. അവള്‍ ഇപ്പോള്‍ ആശുപത്രിയിലാണെന്നാണ് പിതാവ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല sharjah police . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ഷാര്‍ജ ഗ്രാന്‍ഡ് മോസ്‌കിന് സമീപത്തെ വീട്ടില്‍ നിന്നാണ് കൗമാരക്കാരിയെ കാണാതായത്. മാര്‍ച്ച് 25 തിങ്കളാഴ്ച പുലര്‍ച്ചെ 1 നും 5 നും ഇടയില്‍ ഷാര്‍ജയിലെ അല്‍ റിഖൈബയിലെ അല്‍ സുയോഹ് സബര്‍ബില്‍ നിന്നാണ് പതിനേഴുകാരിയായ മെലിന്‍ അപ്രത്യക്ഷയായത്.
തന്റെ മകളുടെ പെട്ടെന്നുള്ള തിരോധാനത്തില്‍ ഡേവിഡ് ക്രോയിസറും കുടുംബവും ഞെട്ടിയിരിരുന്നു. അവളുടെ അവസാന ദിവസമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പും കുടുംബത്തിന് ലഭിച്ചിരുന്നു. മെലിന്‍ മാനസിക വിഷമത്തില്‍ ആയിരുന്നുവെന്ന് ക്രോയ്‌സര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തായ പൂജ വ്യക്തമാക്കിയിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy