dubai emirates weather : യുഎഇയില്‍ ഇടയ്ക്കിടെ പെയ്ത മഴയ്ക്ക് ശേഷം പച്ചപ്പ് മൂടി വരണ്ട പര്‍വത പ്രദേശങ്ങള്‍

യുഎഇയില്‍ കുറച്ച് ദിവസങ്ങളായി ഇടയ്ക്കിടെ പെയ്ത മഴയ്ക്ക് ശേഷം വരണ്ട പര്‍വതങ്ങള്‍ പച്ചപ്പായി മാറി. സാധാരണയായി ചാരനിറത്തിലുള്ളതും വരണ്ടതുമായ ഭൂപ്രദേശം ഇപ്പോള്‍ പച്ചപ്പ് നിറഞ്ഞ പരവതാനി വിരിച്ചത് പോലെയാണുള്ളത്. റാസല്‍ഖൈമയിലെ അല്‍ ഹുവൈലത്ത് പര്‍വതങ്ങള്‍ പച്ചപ്പില്‍ പൊതിഞ്ഞിരിക്കുന്നു, അതേസമയം റോഡരികിലെ ഗഫ് മരങ്ങള്‍ ഹരിതാംഭമായിരിക്കുകയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

യുഎഇയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ട് Storm.ae പോസ്റ്റ് ചെയ്ത വീഡിയോകള്‍ തുടര്‍ച്ചയായ ദിവസങ്ങളിലെ മഴയ്ക്ക് ശേഷം ഷാര്‍ജയുടെ മധ്യമേഖലയായ അല്‍ ഫയയ്ക്കും മ്ലീഹയ്ക്കും മാറ്റം വന്നതായി കാണുന്നു. സീസണിന്റെ തുടക്കത്തില്‍ താരതമ്യേന വരണ്ട ശൈത്യകാലത്തിന് ശേഷം അല്‍ ഐനിലെ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന ഫാമുകള്‍ തളിര്‍ത്തു തുടങ്ങി. ഇപ്പോള്‍, മരുഭൂമിയില്‍ മനോഹരമായ വെള്ളയും മഞ്ഞയും കാട്ടുപൂക്കളും പൂത്തിട്ടുണ്ട്.

അതേസമയം കാലാവസ്ഥാ വകുപ്പ് അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, കൂടാതെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ള മേഘാവൃതത്തിന്റെ വര്‍ദ്ധനവ് പ്രവചിക്കുന്നു. ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്, താപനിലയില്‍ പ്രകടമായ ഇടിവ് ഉണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അപകടസാധ്യതകളെക്കുറിച്ച് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy