ചൈനീസ് യാത്രികരെ അധിക്ഷേപിച്ച ക്യാബിൻ ക്രൂ അം​ഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയർവേസ്

ചൈനീസ് യാത്രികരെ വംശീയമായി അധിക്ഷേപിച്ച രണ്ട് ക്യാബിൻ ക്രൂ അം​ഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയർവേസ്. വിമാനക്കമ്പനി ഒരുക്കിയ ആഡംബര റിസോർട്ടിൽ താമസിക്കവേ ചൈനീസ് യാത്രികരെ പരിഹസിച്ച് ടിക് ടോക് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. ഇം​ഗ്ലീഷ് സംസാരിക്കാത്ത ചൈനീസ് കുടുംബത്തെ വീ‍‍‍ഡിയോയിൽ പരിഹസിക്കുന്നുണ്ട്. വിമാനത്തിൽ യാത്ര ചെയ്യവേ ചൈനീസ് കുടുംബം മുറി ഇം​ഗ്ലീഷിൽ വൈൻ ഓർഡർ ചെയ്യുന്നതാണ് ആക്ഷേപിച്ചുകൊണ്ട് വിഡിയോ എടുത്തത്. എനിക്ക് കുറച്ച് വൈൻ തരൂ എന്ന് ചൈനീസ് ആക്സന്റിൽ പറയുന്നതും വംശീയമായി അധിക്ഷേപിക്കുന്നതുമായി കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നതും വിഡിയോയിൽ കാണാം. ഇതേ തുടർന്ന് ഹോളി വാൾട്ടനും ലോറൻ ബ്രെയുമാണ് കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. വിഡിയോ പ്രചരിച്ചതോടെ സഹജീവനക്കാർ ഉൾപ്പെടെ നിരവധി പേരാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയിട്ടുള്ളത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy