etihad rail passenger : ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുമെന്ന് ഷാര്‍ജ

ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സ്റ്റേഷന്‍ etihad rail passenger നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായി ഷാര്‍ജ പ്രഖ്യാപിച്ചു. ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റിക്ക് സമീപമുള്ള ഡോ സുല്‍ത്താന്‍ അല്‍ ഖാസിമി ഹൗസില്‍ ഉയരുന്ന മെഗാ പദ്ധതിയുടെ ലോഞ്ചിംഗ് ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കെടുത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
റെയില്‍വേ ശൃംഖലയുടെ പ്രധാന ട്രാക്ക് ഷാര്‍ജയിലെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത് ഇത്തിഹാദ് ട്രെയിനിന്റെ യാത്രക്കാരുടെ എണ്ണം പ്രതിദിനം 14,000 ആയി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും ഇത് രാജ്യത്തുടനീളമുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കും. സുപ്രധാന സൗകര്യങ്ങളിലൂടെയും ലാന്‍ഡ്മാര്‍ക്കുകളിലൂടെയും റെയില്‍ കടന്നുപോകുമെന്ന് സര്‍ക്കാര്‍ നടത്തുന്ന ഏജന്‍സിയായ വാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുബായെ വടക്കന്‍ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇതൊരു തന്ത്രപ്രധാനമായ സ്ഥലമാണെന്ന് ഷാര്‍ജ ഭരണാധികാരിയോടൊപ്പം ലോഞ്ച് ചടങ്ങില്‍ പങ്കെടുത്ത ഇത്തിഹാദ് റെയില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
പാസഞ്ചര്‍ ട്രെയിനുകള്‍ വികസിപ്പിക്കുന്നതിനും രാജ്യത്തെ നഗരങ്ങളെയും ജനസംഖ്യാ കേന്ദ്രങ്ങളെയും സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവുമായ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള യുഎഇ വീക്ഷണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy