sharjah police : യുഎഇയില്‍ കെട്ടിടത്തിന്റെ 20ാം നിലയില്‍ നിന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ഷാര്‍ജയിലെ കെട്ടിടത്തിന്റെ 20-ാം നിലയില്‍ നിന്നാണ് അഞ്ച് വയസ്സുള്ള നേപ്പാള്‍ ബാലന്‍ വീണത്. ഇന്നലെ( ചൊവ്വ) ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം ഷാര്‍ജ പൊലീസ് sharjah police ജനറല്‍ കമാന്‍ഡിനെ അറിയിച്ചത്. എമിറേറ്റിലെ ബു ദാനിഗ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു ടവറിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലയില്‍ നിന്നാണ് കുട്ടി വീണത്. ജനലിനരികില്‍ വച്ചിരുന്ന കസേരയില്‍ കയറിയതാണെന്നാണ് കരുതുന്നത്. അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും ഫോറന്‍സിക് വിദഗ്ധരും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തേക്ക് ഉടന്‍ എത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
സംഭവസ്ഥലത്ത് വച്ചു തന്നെ കുട്ടി മരിച്ചു. മുതിര്‍ന്നവരുടെ അവഗണനയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹം അല്‍ ഖാസിമി ആശുപത്രിയിലേക്കും തുടര്‍ന്ന് ഫോറന്‍സിക് ലബോറട്ടറിയിലേക്കും അയച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രക്ഷിതാക്കള്‍ക്ക് കൈമാറും. രക്ഷിതാക്കളെ പിന്നീട് ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
കുട്ടികള്‍ എപ്പോഴും സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു. ഒരിക്കലും ജനാലയ്ക്കരികിലോ ബാല്‍ക്കണിയിലോ ചലിക്കുന്ന വസ്തുക്കള്‍ വയ്ക്കരുത്. ബാല്‍ക്കണികളിലേക്കുള്ള പ്രവേശനവും സൂക്ഷ്മമായി നിരീക്ഷിക്കണം. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy