കനത്തമഴയിൽ പുഴ പോലെ നിറഞ്ഞൊഴുകി യുഎഇയിലെ റോഡുകൾ; അലേർട്ട് പുറപ്പെടുവിച്ച് പൊലീസ്

യുഎഇയിലുണ്ടായ കനത്ത മഴയിൽ എമിറേറ്റിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും റോഡുകളാണെന്ന് തിരിച്ചറിയാനാവാത്ത വിധം വെള്ളം കയറി. ചിലയിടങ്ങളിൽ റോഡിന് നടുവിൽ ചെളിയുടെ മാൻഹോളുകൾ കാണപ്പെട്ടു. അപകട സാഹചര്യം കണക്കിലെടുത്ത് നാഷണൽ മെറ്റീരിയോളജി സെന്റർ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പൊതുജനം ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം. കനത്ത മഴയിൽ യുഎഇയിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത് മലമ്പ്രദേശങ്ങളിലുള്ളവരാണ്. ശക്തമായ മഴയിൽ പലപ്പോഴും മലവെള്ളപ്പാച്ചിൽ പോലെയാണ് മഴവെള്ളം കുത്തിയൊലിക്കുന്നത്. ഇത് പല നാശനഷ്ടങ്ങൾക്കും കാരണമാകാറുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy