Weather യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും ; രാജ്യത്തിന്റെ പലയിടങ്ങളിലും ശക്തമായ മഴ രേഖപ്പെടുത്തി

യുഎഇയിൽ തിങ്കളാഴ്ച രാത്രി ശക്തമായ മഴയും ഇടിമിന്നലും രേഖപ്പെടുത്തി. പലയിടങ്ങളിലും നേരിയതോ ശക്തമായതോ ആയ മഴയാണ് പെയ്തത്. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ഇന്നും രാജ്യത്തിന്റെ പലയിടങ്ങളിലും മഴയ്ക്കും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. Weather ദുബായ്, അബുദാബി എന്നിവിടങ്ങളിൽ മഴ മേഘങ്ങൾ കണ്ടതിനെ തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ വടക്കു-കിഴക്കൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തേക്കുമെന്നും അറിയിപ്പ്. പലയിടങ്ങളിലും നേരിയതോ ശക്തമായതോ ആയ മഴയും ഇടിമിന്നലും ഇടിവെട്ടും ഉണ്ടാകാം. റോഡുകളിൽ ദൃശ്യപരത കുറയാനും സാധ്യത. വാഹനമോടിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം.യുഎഇ സന്ദർശിക്കുന്നവരും രാജ്യത്ത് താമസിക്കുന്നവരും പ്രോട്ടോക്കോൾ പാലിക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അറിയിച്ചു. നാളെ താപനിലയിൽ കുറവ് രേഖപ്പെടുത്തിയേക്കാം. ഞായറാഴ്ചയോടെ കാലാവസ്ഥയിൽ മാറ്റം വന്നേക്കാമെന്നും അറിയിപ്പ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy