etihad rail passenger : ഇത്തിഹാദ് റെയിലില്‍ അബുദാബി-ദുബായ് റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ യാത്ര

ഇത്തിഹാദ് റെയിലില്‍ അബുദാബി-ദുബായ് റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ യാത്ര നടത്തി. സായുധസേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ശൈഖ് അഹ്മദ് ബിന്‍ തഹ്നൂന്‍ ആല്‍ നഹ്‌യാന്റെ നേതൃത്വത്തിലാണ് യാത്ര etihad rail passenger നടത്തിയത്. റെയില്‍ പാതയിലൂടെ പ്രോട്ടോടൈപ് പാസഞ്ചര്‍ ട്രെയിനില്‍ അബുദാബിയില്‍നിന്ന് ദുബായിലേക്കാണ് യാത്ര ചെയ്തത്. പ്രതിരോധ മന്ത്രാലയ പ്രതിനിധിസംഘത്തോടൊപ്പം നടന്ന യാത്ര ഇത്തിഹാദ് റെയിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്ന അബുദാബിയിലെ അല്‍ ഫായയില്‍നിന്ന് ആരംഭിച്ച് ദുബായിലെ അല്‍ ഖുദ്‌റയിലാണ് സമാപിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ദേശീയ റെയില്‍ ശൃംഖലയുടെ ചരക്ക് ഗതാഗതത്തിനുള്ള ട്രെയിന്‍ സര്‍വിസുകളുടെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കമ്പനിയുടെ ഉദ്ഘാടനത്തിനു ശേഷമുള്ള നേട്ടങ്ങളും സംഘം വിലയിരുത്തി. ശൈഖ് അഹ്മദിനെയും സംഘത്തെയും ഡിപ്പോയില്‍ ഇത്തിഹാദ് റെയില്‍ സി.ഇ.ഒ ശാദി മലക്കും മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ജനുവരിയില്‍ അല്‍ദഫ്‌റ മേഖലയിലെ അല്‍ദന്നയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന പാതയില്‍ യു.എ.ഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്‌നോളജി വകുപ്പ് മന്ത്രിയും അഡ്‌നോക് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബിറും അഡ്‌നോകിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ കന്നി പാസഞ്ചര്‍ യാത്ര നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ദുബായിലേക്കുള്ള യാത്ര, പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാതെ സര്‍വിസ് ആരംഭിക്കുമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy