weather station : യുഎഇയിലെ എമിറേറ്റുകളില്‍ ഉടനീളം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

യുഎഇയിലെ നിവാസികള്‍ തിങ്കളാഴ്ച രാവിലെ വളരെ മനോഹരമായ കാലാവസ്ഥയോടെയാണ് ദിവസം ആരംഭിച്ചത്. ഭാഗികമായി മേഘാവൃതമായ അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ദിവസം പുരോഗമിക്കുമ്പോള്‍ എല്ലാ എമിറേറ്റുകളിലും ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് weather station അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
പകല്‍സമയത്തെ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കുമെന്നും ക്രമേണ മേഘാവൃതമായി മാറി മഴ പെയ്യുമെന്നും യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമര്‍ദ്ദം യുഎഇയെ ബാധിക്കും.
കാറ്റ് മിതമായത് ആയിരിക്കും, പ്രത്യേകിച്ച് കടലിന് മുകളില്‍ ഇടയ്ക്കിടെ ശക്തമായിരിക്കും. ഇത് പൊടിയും മണലും വീശുന്നതിനും തിരശ്ചീന ദൃശ്യപരത കുറയ്ക്കുന്നതിനും കാരണമാകും. സമുദ്രാവസ്ഥ മിതമായ രീതിയില്‍ ആരംഭിക്കുമെങ്കിലും മേഘങ്ങളുടെ പ്രവര്‍ത്തനം കാരണം അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമാകാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy