ramdan : യുഎഇ റമദാന്‍: ഭിക്ഷാടനം നടത്തിയാല്‍ 500,000 ദിര്‍ഹം വരെ പിഴയും തടവും; അധികൃതരുടെ മുന്നറിയിപ്പ്

പുണ്യമാസം അടുക്കുകയും താമസക്കാര്‍ റമദാനിനായി ഒരുങ്ങുകയും ramdan ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഭിക്ഷാടനവുമായി ബന്ധപ്പെട്ട് ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭിക്ഷാടന വിരുദ്ധ കാമ്പയിന്‍ 13-ന് ആരംഭിക്കും. ഭിക്ഷാടനം നടത്തുന്ന കുറ്റവാളികള്‍ക്ക് കുറഞ്ഞത് 5,000 ദിര്‍ഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
ഭിക്ഷാടനം അവസാനിപ്പിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വാണ്ടഡ് പേഴ്സണ്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് അല്‍ ഖെംസി അല്‍ ത്വാര്‍ പത്രസമ്മേളനത്തില്‍ ദുബായ് പോലീസ് പറഞ്ഞു.”ഭിക്ഷാടകര്‍ ആളുകളുടെ അനുകമ്പയും ഔദാര്യവും മുതലെടുക്കുകയും വിശുദ്ധ റമദാന്‍ മാസത്തില്‍ ജീവകാരുണ്യ വികാരങ്ങള്‍ ചൂഷണം ചെയ്യുകയും ചെയ്യുന്നു. സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണി ഉയര്‍ത്തുന്ന നിഷേധാത്മകമായ പെരുമാറ്റമായാണ് ഈ സമ്പ്രദായം കണക്കാക്കപ്പെടുന്നത്, ”കേണല്‍ അല്‍ ഖെംസി പറഞ്ഞു.
ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരുകയും ചെയ്യുന്നവര്‍ക്ക് ആറ് മാസത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യക്തികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി വകുപ്പ് ഉയര്‍ത്തിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
2012-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്രൈം നിയമം, ആര്‍ട്ടിക്കിള്‍ 5 അനുസരിച്ച്, അംഗീകൃത ലൈസന്‍സില്ലാതെ ധനസമാഹരണം അഭ്യര്‍ത്ഥിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന ആര്‍ക്കും 250,000 ദിര്‍ഹത്തില്‍ കുറയാത്തതും 500,000 ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴ ചുമത്തും.
യാചകര്‍ക്ക് പണം നല്‍കരുതെന്ന് താമസക്കാരോട് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുകയും ജീവകാരുണ്യത്തിനും സഹായത്തിനുമായി ഔദ്യോഗിക ചാനലുകള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അംഗീകൃത ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും സംഭാവനകള്‍ ശരിയായ ആളുകളിലേക്കും അര്‍ഹമായ കരങ്ങളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു. യാചകരില്‍ 99 ശതമാനവും ഭിക്ഷാടനം ഒരു തൊഴിലായി കണക്കാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
താമസസ്ഥലത്തോ കടകള്‍ക്ക് മുന്നിലോ ആരെങ്കിലും ഭിക്ഷാടനം നടത്തുന്നതായി കണ്ടാല്‍ വിവരം അറിയിച്ച് സഹകരിക്കണമെന്ന് ദുബായ് പോലീസ് നിവാസികളോട് അഭ്യര്‍ത്ഥിച്ചു. ‘താമസക്കാര്‍ക്ക് ദുബായ് പോലീസ് ആപ്ലിക്കേഷന്റെ സേവനം വഴിയോ 901 എന്ന നമ്പറില്‍ വിളിച്ചോ പരാതിപ്പെടാം,’ കേണല്‍ അല്‍ ഖെംസി കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy