kerala police : സ്ഥാപനയുടമ കടയില്‍ തൂങ്ങി മരിച്ച നിലയില്‍; ഞെട്ടലില്‍ നാട്ടുകാര്‍

സ്ഥാപനയുടമ കടയില്‍ തൂങ്ങി മരിച്ച നിലയില്‍. വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന രാജിയാണ് കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തത്. ചേര്‍ത്തല ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് രാജി kerala police . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
വീട്ടിലെത്താത്തിനെതുടര്‍ന്ന് ഭര്‍ത്താവ് റാം മഹേഷ് നടത്തിയ തിരച്ചിലില്‍ ആണ് യുവതിയെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ രാജിയെ കണ്ടെത്തിയത്. തണ്ണീര്‍മുക്കം ഇരുപത്തൊന്നാം വാര്‍ഡില്‍ ആണ് ഇവര്‍ താമസിക്കുന്നത്. കുടുംബവഴക്കിനെതുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന.
പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിനിയായ മീര ഏക മകളാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy