new ipo stocks : ആകാംഷയോടെ പ്രവാസികൾ പുതിയ പെയ്ഡ് പാര്‍ക്കിംഗ്, പ്രീമിയം താരിഫ് സോണുകള്‍; പാര്‍ക്കിന്‍ കമ്പനിയുടെ ഓഹരി വിപണി വിവരങ്ങള്‍ ഇപ്രകാരം

2033ഓടെ ദുബായിലെ പാര്‍ക്കിങ്ങിന്റെ ആവശ്യം 60 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റിലെ ഏറ്റവും വലിയ പണമടച്ചുള്ള പാര്‍ക്കിംഗ് സൗകര്യങ്ങളും സേവനങ്ങളും നല്‍കുന്ന പാര്‍ക്കിന്‍ കമ്പനി new ipo stocks പറഞ്ഞു. ഈ ആവശ്യം നിറവേറ്റുന്നതിനായി എമിറേറ്റിലുടനീളം പുതിയ പണമടച്ചുള്ള ഇടങ്ങള്‍ വികസിപ്പിക്കും.
‘താരിഫ് ഒപ്റ്റിമൈസേഷന്‍ ഫലപ്രദമായി നടപ്പിലാക്കുക’ എന്നതാണ് മറ്റൊരു വളര്‍ച്ചാ അവസരം. ചില പ്രദേശങ്ങളിലെ ഒക്യുപ്പന്‍സി നിരക്കുകളെ അടിസ്ഥാനമാക്കി ചില സ്റ്റാന്‍ഡേര്‍ഡ് താരിഫ് സോണുകളെ ‘പ്രീമിയം’ ആയി തരംതിരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. പ്രീമിയം സോണുകള്‍ക്ക് ഉയര്‍ന്ന പാര്‍ക്കിംഗ് ഫീസ് ഈടാക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA
നിലവില്‍ സൗജന്യ പാര്‍ക്കിംഗ് ആസ്വദിക്കുന്ന എല്ലാ പ്രദേശങ്ങളും സൗജന്യമായി തന്നെ തുടരും, അവയ്ക്ക് പണം നല്‍കാനുള്ള തീരുമാനം റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) കീഴിലായിരിക്കും.
നഗരത്തിലെ 85 ലൊക്കേഷനുകളിലായി 175,000 പാര്‍ക്കിങ് സ്ഥലങ്ങളും ഒന്‍പത് എംഎസ്സിപികളില്‍ (മള്‍ട്ടി-സ്റ്റോറി കാര്‍ പാര്‍ക്കുകള്‍) 4,000ത്തോളം സ്ഥലങ്ങളും ഡവലപ്പര്‍മാരുടെ ഉടമസ്ഥതയിലുള്ള ഏഴ് സ്ഥലങ്ങളിലായി ഏകദേശം 18,000 ഇടങ്ങളിലും പാര്‍ക്കിന്‍ പ്രവര്‍ത്തിക്കുന്നു.
നഗര ആസൂത്രണത്തിന്റെ ഭാഗമായി ദുബായില്‍ പുതിയ താമസ, വാണിജ്യ ഹോട്ട്സ്പോട്ടുകളുണ്ടാകുകയാണ്. നഗരം വളരുന്നതോടെ അവിടെയെല്ലാം പാര്‍ക്കിനിനും സാധ്യതകളുണ്ട്. ഇത് ദീര്‍ഘകാല വരുമാന വര്‍ധവിന് സാഹചര്യം ഒരുക്കും. പാര്‍ക്കിന്റെ പ്രാഥമിക മൂലധനം ആര്‍ടിഎയുമായുള്ള കണ്‍സഷന്‍ കരാറാണ്. അതുവഴി ദുബായില്‍ നിലവിലും ഭാവിയിലും പണമടച്ചുള്ള എല്ലാ പാര്‍ക്കിങ് സൗകര്യങ്ങളും പ്രവര്‍ത്തിപ്പിക്കാനുള്ള അവകാശം പാര്‍ക്കിന് ഉണ്ടായിരിക്കും. ഈ കരാര്‍ ദീര്‍ഘകാലത്തേക്കുള്ളതാണ്. കൂടാതെ പണപ്പെരുപ്പം നികത്താനുള്ള താരിഫ് ഉയര്‍ത്തല്‍ സംവിധാനവും ഉണ്ടാകും
സ്‌റ്റോക്ക് മാര്‍ക്കറ്റ് പ്രതീക്ഷകള്‍
സബ്സ്‌ക്രിപ്ഷനുകള്‍ മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 12 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. പാര്‍ക്കിന്‍ ഓഹരി വിപണിയിലേക്ക് ചുവടു വയ്ക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സാലിക്കിനും ദുബായ് ടാക്സി കമ്പനിക്കും ശേഷം ആര്‍ടിഎയില്‍ (റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍) നിന്നും ലിസിറ്റിങ് നടത്തുന്ന സ്ഥാപനമാണ് പാര്‍ക്കിന്‍.
റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 10 ശതമാനം ഓഹരിയാണ് വില്‍ക്കുക. 5,000 ദിര്‍ഹമാണ് ഒരു ലോട്ടിനുള്ള വില. ദുബായിലെ ഓണ്‍-സ്ട്രീറ്റ് പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളില്‍ 90 ശതമാനത്തിലധികം പാര്‍ക്കിനിന് കീഴിലാണ്. കൂടാതെ എല്ലാ പൊതു ഓണ്‍-സ്ട്രീറ്റ് പാര്‍ക്കിങ്ങും ഓഫ്-സ്ട്രീറ്റ് പാര്‍ക്കിങ്ങും പ്രവര്‍ത്തിപ്പിക്കാനുള്ള പ്രത്യേക അവകാശവും കമ്പനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം 779.4 ദശലക്ഷം ദിര്‍ഹമായിരുന്നു വരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy