weather forecast : യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ മഴ; ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ മഴ പെയ്തു. ഫുജൈറ, ഖോര്‍ഫക്കാന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തു തുടങ്ങിയതെങ്കിലും ദുബായ്, ഷാര്‍ജ അടക്കമുള്ള മേഖലകളിലെല്ലാം മേഘാവൃതമായ അന്തരീക്ഷമാണുള്ളത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്ത് മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രം weather forecast നേരത്തേ അറിയിച്ചിരുന്നു.
പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടല്‍മഞ്ഞും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിമുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Ejz7HHxwPNaLja9atzSuweA ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈനിലെ ചില ഭാഗങ്ങള്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഇടത്തരം മഴയും ഫുജൈറയില്‍ കനത്ത മഴയുമാണ് പ്രവചിക്കപ്പെടുന്നത്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും പ്രക്ഷുബ്ധമായ അന്തരീക്ഷം പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പെയ്തു തുടങ്ങുന്ന മഴ തിങ്കളാഴ്ച രാത്രിയോടെ ശമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പുറത്തിറങ്ങുമ്പോള്‍ വെള്ളപ്പൊക്ക സാധ്യതയുള്ള വാദികളിലും താഴ്വരകളിലും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. മഴയുടെ സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ നിയുക്ത വേഗപരിധി കര്‍ശനമായി പാലിക്കണം, മറ്റ് വാഹനങ്ങളില്‍നിന്ന് സുരക്ഷിത അകലം പാലിക്കുക, പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക, വാഹനം തിരിയുമ്പോള്‍ വേഗത കുറയ്ക്കുക, ദൃശ്യപരത കുറഞ്ഞാല്‍ റോഡിന് വശത്തേക്ക് മാറ്റിയിടുക എന്നിവ ശ്രദ്ധിക്കണമെന്നും അബുദാബി പൊലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ നിര്‍ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy