പ്രശസ്ത നടന്‍ വിജയകാന്ത് അന്തരിച്ചു; വിടവാങ്ങിയത് തമിഴ്നാടിന്റെ ‘ക്യാപ്റ്റന്‍’…

ചെന്നൈ: എം.ഡി.എം.കെ. നേതാവും തമിഴിലെ മുൻകാല സൂപ്പർ താരവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ശാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം മെഡിക്കൽ ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിജയകാന്ത് കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 23 ദിവസം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

ഭർത്താവ് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് പോയി; ജീവനൊടുക്കി ഭാര്യ

സംസ്ഥാനത്ത് ഭർത്താവ് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ട് പോയതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി.

തിരുവനന്തപുരം തിരുവല്ലം സ്വദേശിയെയാണ് വീടിനുള്ളിൽ pravasi തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 23 വയസ്സുള്ള ഷഹ്‌നയാണ് ജീവനൊടുക്കിയത്. വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്‌ന മൻസിലിൽ ഷാജഹാന്റെയും സുൽഫത്തിൻറെയും മകളാണ് ഷഹ്‌ന.ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്നു യുവതി. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം കാരണമാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൂന്ന് വർഷം മുമ്പാണ് കാട്ടാക്കട സ്വദേശിയുമായി ഷഹ്നയുടെ വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഭർത്താവുമായുള്ള സ്വരച്ചേർച്ച പ്രശ്നങ്ങളേ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടിൽ കഴിയുയുകയായിരുന്നു ഷഹ്ന. ഇന്നലെ ഭർത്താവിന്റെ അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പോകാൻ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയെങ്കിലും നേരിട്ട് ക്ഷണിക്കാത്തതിനാൽ പോകാൻ യുവതി തയ്യാറായില്ല. ഇതോടെ കുഞ്ഞിനെയുമെടുത്ത് ഭർത്താവ് പോവുകയായിരുന്നു. പിന്നാലെ യുവതി മുറിയിൽ കയറി വാതിലടച്ചു. ഏറെ സമയം കഴിഞ്ഞും പുറത്ത് വരുന്നത് കാണാത്തതിനാൽ വീട്ടുകാർ വാതിലിൽ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.

സംസ്ഥാനത്തെ കരയിച്ച ഷബ്‌നയുടെ ആത്മഹത്യ : മുപ്പതുകാരി നേരിട്ടത് ഒട്ടനവധി ക്രൂരതകൾ

കോഴിക്കോട് : കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ പൊലീസ് കസ്റ്റഡിയിൽ. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷബ്‌നയെ ഹനീഫ ഉപദ്രവിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.


കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശി ഷബ്നയെ ഭർത്താവ് ഹബീബിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഷബ്‌ന മുറി അടച്ചിട്ടെന്ന് ഭർത്താവ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തുറന്നപ്പോൾ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ സി.സി ടിവി ഹാർഡ് ഡിസ്ക് അഴിച്ചെടുത്തു. പരിശോധനയിലാണ് ഭർത്താവിന്റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്. ഷബ്ന മുറിയിൽ കയറി വാതിലടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ മൊഴി നൽകി.സംഭവത്തിൽ ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും. ഓർക്കാട്ടേരി സ്വദേശി ഹനീഫയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹനീഫ ഷബ്നയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ മാതാവും ബന്ധുക്കളും ആണ് എന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഭർത്താവ് വിദേശത്തു നിന്ന് എത്തുന്നതിന്റെ തലേ ദിവസമാണ് അമ്മയ്‌ക്കൊപ്പം ഷബില ഭർതൃവീട്ടിലെത്തിയത്. മാതാവ് മടങ്ങിയ ശേഷം ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷബ്‌ന സ്വന്തം വീട്ടിൽ അറിയിച്ചിരുന്നു. മരണം ഉറപ്പാക്കിയതിന് ശേഷമായിരുന്നു വീട്ടുകാരെ വിവരം അറിയിച്ചതെന്ന ഗുരുതര ആരോപണവും ഉണ്ട്.
മകളുടെ വെളിപ്പെടുത്തൽ കൂടാതെ ഹനീഫ ഷബ്നയെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മർദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്ന കിടപ്പുമുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്തത്. സ്വന്തം വീടുവെച്ച് മാറണമെന്ന് ഷബ്ന പറഞ്ഞതിനെ തുടർന്നാണ് ഇയാള്‍ മർദ്ദിച്ചതെന്നാണ് വിവരം. ‘വാപ്പാന്‍റെ അമ്മാവൻ ഉമ്മയോട് മോശമായി സംസാരിച്ചു. വീട് വെച്ച് മാറണമെന്ന് പറഞ്ഞപ്പോ ഉമ്മാനെ തല്ലി. വിഷമിച്ച് ഉമ്മ മോളിലെ മുറിയിൽ പോയി വാതിലടച്ചു. രാത്രി പലതവണ നോക്കിയപ്പോൾ ഉമ്മ ജനലിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് വാതിൽ അടച്ച ശബ്ദം കേട്ടു. വേദന കൊണ്ട് കരയുന്ന പോലത്തെ ശബ്ദം കേട്ടപ്പോള്‍ ഉമ്മ കരയുകയാണ് നോക്കണമെന്ന് വീട്ടിലുള്ളവരോട് പറഞ്ഞു, പക്ഷേ ആരും ചെന്ന് നോക്കിയില്ല, മരിക്കുന്നെങ്കിൽ മരിക്കട്ടെയെന്നായിരുന്നു ഭർത്താവിന്‍റെ സഹോദരിയുടെ പ്രതികരണം.’- മകൾ പറഞ്ഞു.ഷബ്ന വിളിച്ചിട്ട് കിട്ടാതായോടെ വിദേശത്തുള്ള ഭർത്താവ് ഫോണിൽ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ് രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു ഷബ്നയുടെ മൃതദേഹം. വൈകീട്ട് വീട്ടിൽ തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനാൽ സിസിടിവി ഹാർഡ് ഡിസ്ക് ബന്ധുക്കൾ അഴിച്ചെടുത്തു. പരിശോധിച്ചപ്പോഴാണ് ഷബ്നയുടെ ഭർത്താവിന്‍റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

‘എല്ലാവർക്കും വേണ്ടത് പണം തന്നെ ‘; നൊമ്പരമായി യുവ ഡോക്ടർ ഷഹന’

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശിനിയായ ഡോ. ഷഹനയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സർജറി വിഭാഗം രണ്ടാം വർഷ പി ജി വിദ്യാർഥിനിയാണ്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരുന്നു കുത്തിവച്ച് മരിച്ചനിലയിലായിരുന്നു. ഒപ്പം പഠിച്ച സുഹൃത്തുമായി ഷഹ്നയുടെ വിവാഹം തീരുമാനിച്ചിരുന്നു. ഏറെ കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. എന്നാൽ വിവാഹത്തിനായി യുവാവിന്റെ വീട്ടുകാർ 150പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യു കാറുമാണ് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കില്ലെന്നറിഞ്ഞതോടെ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ഷഹനയെ മാനസികമായി തളർത്തിയതെന്നും ബന്ധുക്കൾ പറയുന്നു. 50 പവൻ സ്വർണവും 50 ലക്ഷം രൂപയും സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കാണിച്ച് ഷഹനയുടെ കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.വീടിന്റെ പെയിന്റ് പണിയുൾപ്പെടെ നടത്തി വിവാഹത്തിന് സജ്ജമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയത്. എന്നാൽ ഇത് നൽകാൻ കഴിയുമായിരുന്നില്ല. അതിനാൽ വിവാഹം മുടങ്ങിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഷഹന. ഷഹനയ്ക്ക് ഡിപ്രഷനുൾപ്പെടെ വന്നിരുന്നുവെന്നും സഹോദരൻ പറയുന്നു. ഷഹനയുടെ മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാകുറിപ്പിലും സാമ്പത്തിക തർക്കങ്ങൾ എന്ന് സൂചിപ്പിച്ചിരുന്നു. ഇതും വിരൽ ചൂണ്ടുന്നത് വിവാഹം മുടങ്ങിയതിലേക്കാണ്. അതേസമയം, ഷഹനയുടെ മരണത്തെക്കുറിച്ച് ക്യാമറയ്ക്ക് മുന്നില്‍ പ്രതികരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോവുകയാണ്.

സംസ്ഥാനത്തെ ഞെട്ടിക്കും ക്രൂരത കാല്‍മുട്ട് കൊണ്ട് തലയ്ക്കടിച്ചു; ഒന്നരമാസമുള്ള പിഞ്ചുകുഞ്ഞി കൊന്ന് കാമുകൻ

കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും തലയ്ക്കടിച്ച കൊലപ്പെടുത്തിയത് നാളുകളായുള്ള ആസൂത്രണത്തിനൊടുവിലെന്ന് പൊലീസ്. കുഞ്ഞിനെ കാമുകൻ ഷാനിഫ് കൊലപ്പെടുത്തുമെന്ന് അമ്മ അശ്വതിക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനെ കാൽമുട്ടുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കാമുകൻ മൊഴി നൽകി. ഡിസംബര്‍ ഒന്നാം തിയതി കറുകപള്ളിയിലെ ലോഡ്ജിൽ വെച്ചായിരുന്നു കൊലപാതകം. രണ്ടാം തീയതി കട്ടിലിൽ നിന്ന് വീണുവെന്ന് പറഞ്ഞ് അശ്വതിയും ഷാനിഫും കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിലെ മുറിവുകൾ കണ്ട് ഡോക്ടർമാർക്കുണ്ടായ സംശയമാണ് വഴിതിരിവായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നതായി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവരുടെയും അറസ്റ്റ് പൊലീസ് ഉടൻ രേഖപെടുത്തും.
ഷാനിഫും അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്. ഇതിനിടെയാണ് അശ്വതിക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഷാനിഫും അശ്വതിയും ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് പൊലീസ് നല്‍കുന്നവിവരം. കുഞ്ഞിനെ കൊല്ലാന്‍പോകുന്ന കാര്യം അശ്വതിയോട് ഷാനിഫ് പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പൊലീസ് പറയുന്നു.
ഒന്നാംതീയതിയാണ് ഇരുവരും കുഞ്ഞുമായെത്തി ലോഡ്ജില്‍ മുറിയെടുത്തത്. രണ്ടിന് രാവിലെ അബോധവസ്ഥയിലായ കുഞ്ഞുമായി ഇവര്‍ ജനറല്‍ ആശുപത്രിയിലെത്തി. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഇവര്‍ ആദ്യം ഡോക്ടറോട് പറഞ്ഞത്. പിന്നീട് കുഞ്ഞ് കൈയില്‍നിന്ന് വീണതാണെന്നും പറഞ്ഞു.കുഞ്ഞിന്റെ ദേഹത്ത് പരിക്കുകള്‍ കണ്ട് സംശയംതോന്നിയ ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്

ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണെന്ന് കസ്റ്റഡിയിലുള്ള പത്മകുമാറിന്‍റെ മൊഴി. പണം നൽകിയിട്ടും മകൾക്ക് നഴ്സിങ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പത്മകുമാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
പത്മകുമാറിനെ കുട്ടി ഫോട്ടോയിൽനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ചാത്തന്നൂർ സ്വദേശിയായ കെ.ആർ. പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

മുത്തശ്ശി വേഷങ്ങളിൽ പ്രശസ്തമായ നടി സുബ്ബലക്ഷ്മി അന്തരിച്ചു

മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കല്യാണരാമന്‍, പാണ്ടിപ്പട, നന്ദനം ഉള്‍പ്പടെയുളള സിനിമകളിലൂടെ പ്രശസ്തയാണ്. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലംവരെ സജീവമായിരുന്നു. നടി താരാ കല്യാണ്‍ മകളാണ്.

experience certificate : ഈ ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

experience certificate
experience certificate

ഈ ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. സൗദിയില്‍ ഇനിമുതല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രവൃത്തി പരിചയ സാക്ഷ്യ പത്രം(എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്) ഓണ്‍ലൈന്‍ വഴി experience certificate ലഭ്യമാകും. ഖിവാ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി പരിചയ സമ്പത്ത് തെളിയിക്കുന്ന സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ കൈപ്പറ്റാവുന്ന പുതിയ സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് സര്‍വീസ് (എക്‌സ്പീരിയന്‍സ് ) സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ ഇനി മുതല്‍ കമ്പനികളുടെ ഔദാര്യത്തിന് കാത്തുനില്‍ക്കേണ്ടതില്ല.
ഖിവാ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈനായി സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ അനുവദിക്കുന്ന പുതിയ സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. പുതിയ സേവനം വന്നതോടെ ഖിവാ പ്ലാറ്റ്ഫോമിലെ വ്യക്തിഗത അക്കൗണ്ടു വഴി ഓണ്‍ലൈനായി സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ നേടാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഏറെ സഹായകമാവും. തൊഴില്‍ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടുത്താനും സ്ഥിരത വര്‍ധിപ്പിക്കാനും ഏറ്റവും മികച്ച ഡിജിറ്റല്‍ പോംവഴികളിലൂടെ രാജ്യാന്തര തലത്തിലെ മികച്ച രീതികള്‍ കൈവരിക്കാനും ബിസിനസ് മേഖലക്കായി 130 ലേറെ ഓട്ടോമേറ്റഡ് സേവനങ്ങള്‍ നല്‍കാനും ഖിവാ പ്ലാറ്റ്ഫോമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ വിപണിയുടെ സ്ഥിരതയും ആകര്‍ഷണീയതയും ഉയര്‍ത്തുകയും ചെയ്യുന്ന നിലയ്ക്ക് മുഴുവന്‍ സേവനങ്ങളും ഖിവാ പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റല്‍ രീതിയില്‍ നല്‍കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതിയിടുന്നു. ഒരു സ്ഥാപനത്തില്‍ നിന്നും ജോലി അവസാനിപ്പിച്ചു മാറി മറ്റൊരു ജോലി പുതിയ സ്ഥാപനത്തില്‍ കണ്ടെത്തുമ്പോള്‍ കഴിവും പ്രവൃത്തിപരിചയവും തെളിയിക്കുന്നതിനാണ് ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy