ഗൾഫിൽ നിന്നും പുറപ്പെട്ട വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്ന് പുക! കാരണം അന്വേഷിച്ചപ്പോൾ ‘പെട്ടു’; പിന്നാലെ അറസ്റ്റും

മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പുകവലിച്ച യുവാവിനെ പിടികൂടി. ബെംഗളൂരു സ്വദേശിയായ കബീര്‍ സെയ്ഫ് റിസവി എന്ന 27കാരനെയാണ് സഹര്‍ പൊലീസ് പിടികൂടിയത്. മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് സംഭവം ഉണ്ടായത്.
വിമാനത്തിന്റെ ടോയ്‌ലറ്റിലാണ് ഇയാള്‍ പുകവലിച്ചത്. ടോയ്ലറ്റില്‍ നിന്നിറങ്ങിയ ഉടന്‍ വിമാനത്തിലെ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയും സഹര്‍ പൊലീസിന് കൈമാറുകയുമായിരുന്നു. ഇയാളില്‍ നിന്ന് ലൈറ്റര്‍, സിഗരറ്റ് പാക്കറ്റ്, കേടുപാട് സംഭവിച്ച ഓക്‌സിജന്‍ കിറ്റ് എന്നിവ പിടികൂടി. ഐപിസി 336 വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നതാണ് കുറ്റം. ഈ വര്‍ഷം ഇതുവരെ പുകവലി സംബന്ധമായ 13 കേസുകളാണെടുത്തത്

വിശന്ന് കരഞ്ഞ ഒരു വയസുള്ള മകന്‍റെ വായിൽ മദ്യമൊഴിച്ചു, തലയ്ക്കടിച്ച് കൊന്നു; അമ്മയും കാമുകനും അറസ്റ്റിൽ

ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ ആണ് അതിക്രൂരമായ കൊലപാതകം നടടന്നത്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് കഴിഞ്ഞ വ്യാഴാഴ്ച കൊലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുട്ടിയുടെ അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈൻ (32) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.വിശന്ന് കരഞ്ഞ കുട്ടിയുടെ വായിൽ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മത്സ്യത്തൊഴിലാളിയായ ചീനുവിന്‍റെ ഭാര്യയാണ് പ്രബിഷ. അടുത്തിടെ പ്രദേശവാസിയായ മുഹമ്മദ്‌ സദാം ഹുസൈനുമായി പ്രബിഷ പ്രണയത്തിലായി. ഈ ബന്ധം അറിഞ്ഞതോടെ ചീനുവിനും പ്രബിഷയ്ക്കുമിടയിൽ നിരന്തരം വഴക്കുകളുണ്ടാകുന്നത് പതിവായിരുന്നു.

gulf job
gulf job

gulf job : ഗള്‍ഫില്‍ തൊഴില്‍ നേടുന്നവരുടെ എണ്ണത്തില്‍ കേരളത്തെ കടത്തി വെട്ടി ഈ സംസ്ഥാനക്കാര്‍

ഗള്‍ഫില്‍ തൊഴില്‍ നേടുന്നവരുടെ എണ്ണത്തില്‍ കേരളത്തെ കടത്തി വെട്ടി ഈ സംസ്ഥാനക്കാര്‍. യുപിയും ബിഹാറുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നവരുടെ എണ്ണത്തില്‍ gulf job കേരളത്തെ കടത്തി വെട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ മുന്നിലായിരുന്ന കേരളത്തില്‍ നിന്നു ഗള്‍ഫ് ജോലി തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ കുറവു നികത്തിയത്. പട്ടികയില്‍ യുപി ഒന്നാമതും ബിഹാര്‍ രണ്ടാമതുമെത്തിയപ്പോള്‍ കേരളം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടിയ ഇന്ത്യക്കാരുടെ സംഖ്യയില്‍ ഈ വര്‍ഷം 50% വര്‍ധനയുമുണ്ടായി. സൗദി അറേബ്യ, യുഎഇ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ തൊഴിലാളികള്‍ പോകുന്നത്. ഗള്‍ഫില്‍ തൊഴില്‍ നേടുന്ന വനിതകളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തന്‍, ഒമാന്‍, കുവൈറ്റ്, ബഹ്ൈറന്‍ എന്നീ ആറു ജിസിസി രാജ്യങ്ങളില്‍ ഈ വര്‍ഷം തൊഴില്‍ നേടിയ ഇന്ത്യക്കാരെ കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy