expatriates : ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ക്ഷീണം; പനി മൂര്‍ച്ഛിച്ച് അണുബാധയായി പ്രവാസി മലയാളി മരണപ്പെട്ടു

ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ക്ഷീണം; പനി മൂര്‍ച്ഛിച്ച് അണുബാധയായി പ്രവാസി മലയാളി മരണപ്പെട്ടു. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയും കേളി കലാസാംസ്‌കാരിക വേദി ബദീഅ ഏരിയാകമ്മിറ്റി അംഗവുമായ തിരുവനന്തപുരം വെമ്പായം മണ്ണാന്‍വിള സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ സുധീര്‍ സുല്‍ത്താന്‍ (53) ആണ് expatriates നാട്ടില്‍ നിര്യാതനായത്.
ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീര്‍ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഡോക്ടര്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചെറിയ പനി മുമ്പ് അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂര്‍ച്ഛിച്ച് ശരീരത്തില്‍ അണുബാധയുണ്ടായതാണ് മരണ കാരണം.
ബദീഅ മേഖലയില്‍ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ സുധീര്‍ സുല്‍ത്താന്‍ 30 വര്‍ഷമായി പ്രവാസിയാണ്. ഇലക്ട്രിക് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്യുകയായിരുന്നു. കേളി സുവൈദി യൂനിറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദില്‍ കബറടക്കി. സുല്‍ത്താന്‍ പിള്ള, ലൈലാ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: അസീന, മക്കള്‍: അഫ്‌നാന്‍, റിയാസ്, സുല്‍ത്താന്‍.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JxRiqR7KGM35HvbbRMSFHo

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 Pravasiclick - WordPress Theme by WPEnjoy